For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ അനുഭവിച്ചതൊക്കെ ഉണ്ടാകാതിരിക്കണമെങ്കില്‍ നിങ്ങള്‍ ആ സത്യം അറിയണം; പുതിയ സിനിമയുമായി ആയിഷ സുല്‍ത്താന

  |

  അഭിനേത്രിയും സംവിധായികയുമായ ആയിഷ സുല്‍ത്താനയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് അടുത്ത കാലത്ത് പ്രചരിച്ചത്. ആയിഷയുടെ ചില പ്രസ്താവനകള്‍ വലിയ തോതില്‍ വിവാദമായി മാറുകയും ചെയ്തിരുന്നു. ഇന്നിതാ താരം പിറന്നാള്‍ ആഘോഷിക്കുന്ന സന്തോഷത്തിനൊപ്പം തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. 124 (A) എന്ന് പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ചും കഴിഞ്ഞ കാലങ്ങളില്‍ നടന്ന പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പൂര്‍ണരൂപം വായിക്കാം...

  ''ഇന്നെന്റെ പിറന്നാളാണ്. മറ്റെല്ലാരെയും പോലെ ഞാനും സന്തോഷിക്കുന്നൊരു ദിവസം. എന്നാല്‍ എല്ലാ വര്‍ഷവും പോലെയല്ല എനിക്കീ വര്‍ഷം. ഞാനിന്ന് ഓര്‍ത്തെടുക്കുവാണ് എന്റെ ആ പഴയ കാലം. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്‌കൂള്‍ യുണിഫോം ധരിച്ചു സ്‌കൂള്‍ മൈതാനത്തു ദേശിയ പതാക ഉയര്‍ത്തുമ്പോള്‍ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ, 'ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന് എല്ലാ ദിവസവും സ്‌കൂള്‍ അസംബ്ലിയില്‍ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ,

  aisha sultana

  ഹിസ്റ്ററി അറിവുകള്‍ വേണമെന്ന തീരുമാനത്തില്‍ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കില്‍ പെട്ട് സിനിമ ഫീല്‍ഡില്‍ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടി വരുമ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു. കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളര്‍ത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി.

  ഈ സീരിയല്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്; സുമിത്രയ്‌ക്കെതിരെ കേസ് കൊടുക്കാനെത്തിയ വേദികയെ ട്രോളി ആരാധകര്‍

  ആദ്യമായി സ്വന്തം കൈപടയില്‍ എഴുതിയ സ്‌ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു.. ആ ഞാനിന്നു ഈ വര്‍ഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു. അല്ലാ ചിലര്‍ എന്നെ മാറ്റിയിരിക്കുന്നു... ഈ പിറന്നാള്‍ ദിവസം ഈ വര്‍ഷം ഞാനൊരു രാജ്യദ്രോഹി. എന്റെ നേരാണ് എന്റെ തൊഴില്‍, വരും തലമുറയിലെ ഒരാള്‍ക്കും ഞാന്‍ അനുഭവിച്ച പോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ നിങ്ങളാ സത്യം അറിയണം...

  aisha sultana

  ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാള്‍ ദിവസം, 124 (A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റില്‍ പോസ്റ്റര്‍ എന്റെ ഗുരുനാഥന്‍ ലാല്‍ ജോസ് സാര്‍ റിലീസ് ചെയ്യുന്നു.. ഇതെന്റെ കഥയാണോ? അല്ലാ... പിന്നെ... ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും കഥയാണ്. We fall only to rise again... എന്നുമാണ് ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ ആയിഷ സുല്‍ത്താന പറയുന്നത്.

  ഐശ്വര്യ റായിയുടെ മകളുടെ യോഗം ഇതാണ്; രോഹിണി എന്ന് പേരിടണം, താരപുത്രിയെ കുറിച്ചുള്ള ജോത്സ്യന്റെ പ്രവചനം വൈറല്‍

  മരക്കാർ കാണാൻ ലാലേട്ടൻ എത്തി | Mohanlal mass entry to watch Marakkar | FilmiBeat Malayalam

  ''ആയിഷ സുല്‍ത്താന എന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ആയിഷയുടെ പുതിയ സിനിമയാണ് 124 (A) . ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. പക്ഷെ പേര് കൗതുകമുണര്‍ത്തുന്നതാണ്. രാജ്യം റിപ്പബ്ലിക്കായപ്പോള്‍ മുതല്‍ ഈ വകുപ്പിനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ആയിഷയുടെ പടം തുടര്‍ ചര്‍ച്ചകള്‍ക്കിടയാകട്ടെയെന്ന ആശംസയോടെ പോസ്റ്റര്‍ പ്രകാശിപ്പിക്കുന്നു. എന്നും പറഞ്ഞാണ് ആയിഷയുടെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് സംവിധായകന്‍ ലാല്‍ ജോസ് എത്തിയിരിക്കുന്നത്.

  Read more about: aisha sultana
  English summary
  aisha sultana announces new movie on her birthday, poster goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X