twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അങ്ങനെ ഐശ്വര്യ റായി തിരിച്ചെത്തുന്നു

    By Lakshmi
    |

    ഗര്‍ഭിണിയായതോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഐശ്വര്യ റായ് എന്നു തിരിച്ചെത്തുമെന്നതു സംബന്ധിച്ച് ഇതിനകം പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. തിരിച്ചുവരവ് തമിഴിലൂടെയാണെന്നും, അതല്ല ബോളിവുഡിലെ മുന്‍നിര സംവിധായകന്റെ ചിത്രത്തിലൂടെയാണെന്നതുമുള്‍പ്പെടെ ഇക്കാര്യത്തില്‍ നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

    എന്തായാലും ഐശ്വര്യയുടെ തിരിച്ചുവരവിനായി ഇനി അധികം കാത്തിരിക്കേണ്ടിവരില്ലെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തമിഴിലൂടെ തന്നെയായിരിക്കും ഐശ്വര്യയുടെ തിരിച്ചുവരവ്. പി വാസു ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഒരു കളരി അഭ്യാസിയുടെ ചിത്രത്തിലാണ് ഐശ്വര്യ വരുന്നത്. ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്തുവന്നിട്ടുണ്ട്. കുതിരപ്പുറത്തുള്ള സംഘട്ടനരംഗങ്ങളെന്ന് തോന്നിയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.


    തന്റെ ചിത്രത്തിലൂടെയാണ് ഐശ്വര്യ തിരിച്ചെത്തുന്നതെന്ന കാര്യം പി വാസു സ്ഥിരീകരിച്ചുകഴിഞ്ഞു. രണ്ട് മണിക്കൂറുകൊണ്ടാണ് ഐശ്വര്യയ്ക്ക് തിരക്കഥ വിവരിച്ച് കൊടുത്തതെന്നും അവര്‍ക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും പി വാസു പറയുന്നു.

    ചിത്രത്തിലെ നായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഐശ്വര്യയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞ് ഇക്കാര്യം തീരുമാനിയ്ക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

    വിദേശത്തുനിന്നെത്തുന്ന ആനിമേഷന്‍ വിദഗ്ധരായിരിക്കും ചിത്രത്തിന് വേണ്ടി ജോലിചെയ്യുകയെന്നാണ് അറിയുന്നത്. വടക്കേ ഇന്ത്യയിലെയും കംബോഡിയയിലെയും മനോഹരമായ ലൊക്കേഷനുകളില്‍ വച്ചായിരിക്കും ചിത്രീകരണം. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ് ആണ്.

    English summary
    Southern filmmaker P Vasusays that he has finalised Aishwarya Rai for his upcoming untitled multilingual, which will feature the former beauty queen as a Kalari fighter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X