ഇന്ത്യയിലെ വിലകൂടിയ താരം ഐശ്വര്യ

By Staff

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടി എന്ന ബഹുമതി ഐശ്വര്യറായ് സ്വന്തമാക്കി

കരീന കപൂറിനെ പിന്തള്ളിക്കൊണ്ടാണ്‌ ബച്ചന്‍ കുടുംബത്തിലെ മരുമകളും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ പ്രതിഫലത്തില്‍ മുന്പിലെത്തിയിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന 'റോബോട്ട്‌' എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായി അഭിനയിക്കുന്നതിന്‌ ഐശ്വര്യയ്‌ക്ക്‌ കരാര്‍ ചെയ്‌ത തുക നാലു കോടി രൂപയാണ്‌.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടി എന്ന ബഹുമതിയില്‍ ഐശ്വര്യ ഏറെ സന്തോഷവതിയാണ്‌-ഐശ്വര്യറായിയുടെ ഒരു വക്താവ്‌ പറയുന്നു.

ഐശ്വര്യ നാലു കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതേ സമയം രജനീകാന്തിന്റെ പ്രതിഫലത്തുകയുമായി താരതമ്യപ്പെടുത്തുന്പോള്‍ ഇത്‌ നിസ്സാരവുമാണ്‌.

15 കോടി രൂപയും മൊത്തം ലാഭത്തിന്റെ അമ്പത്‌ ശതമാനവുമാണ്‌ അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാല്‍, തമിഴ്‌ മേഖലയ്‌ക്കപ്പുറം വ്യാപാര വിജയം ഉറപ്പിക്കാന്‍ രജനിക്ക്‌ സാധിക്കില്ലെന്ന്‌ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌''-വക്താവ്‌ വിലയിരുത്തുന്നു.

രജനിക്കൊപ്പം ഐശ്വര്യ കൂടി ഉണ്ടാവുമ്പോള്‍ പ്രാദേശിക പരിമിതികള്‍ ഭേദിച്ച്‌ ദേശീയതലത്തില്‍ ഒരു ഹിറ്റ്‌ ഉറപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X