ലണ്ടനില്‍ വച്ച് ഐശ്വര്യയും ജയയും പിണക്കം മറന്നു!
കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോളിവുഡിലെ ഏറ്റവും ചൂടുള്ള വാര്‍ത്ത ബച്ചന്‍ കുടുംബത്തില്‍ അമ്മായിഅമ്മ-മരുമകള്‍ പോര് നടക്കുന്നുവെന്നതായിരുന്നു. ഭര്‍തൃമാതാവ് ജയ ബച്ചന്റെ രീതികളില്‍ മനംമടുത്ത് ഐശ്വര്യ വീടുമാറാനൊരുങ്ങുന്നുവെന്നായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍ അഭിഷേക് ഇത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. പിന്നാലെ വന്നത് ജയയെ സഹിയ്ക്കവയ്യാതെ ഐശ്വര്യ അഭിഷേകില്‍ നിന്നും വിവാഹമോചനം നേടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടായിരുന്നു. ഈ റിപ്പോര്‍ട്ടിനെയും തള്ളിക്കളഞ്ഞുകൊണ്ട് അഭിഷേക് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ബച്ചന്‍ കുടുംബത്തിലെ അടുക്കളപ്പോര്‍ കഥകളില്‍ അല്‍പം കാര്യമുണ്ടെന്നാണ് മനസിലാക്കാനാവുക. വിവാഹംകഴിഞ്ഞ ഇടയ്ക്ക് എല്ലാ ചടങ്ങുകള്‍ക്കും ജയയ്ക്കും അമിതാഭിനും ഒപ്പം എത്തുമായിരുന്ന ഐശ്വര്യ ഇവര്‍ക്കൊപ്പമുള്ള യാത്രകള്‍ മതിയാക്കിയെന്നും അടുത്തിടെ നടന്ന ചില ചടങ്ങുകളില്‍ ഐശ്വര്യ തനിച്ചാണ് എത്തുന്നതെന്നുമെല്ലാം പാപ്പരാസികള്‍ ചൂണ്ടിക്കാണിയ്ക്കുന്നുണ്ടായരുന്നു.

ഇപ്പോള്‍ കേള്‍ക്കുന്നത് ഐശ്വര്യയും ജയയും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നാണ്. ഐശ്വര്യയും അഭിഷേകും ആരാധ്യയും യൂറോപ്പിലെ ചില സ്ഥലങ്ങളില്‍ ടൂറിന് പോയിരിക്കുകയായിരുന്നു. ജയ ബച്ചനും മകള്‍ ശ്വേത നന്ദയും ലണ്ടനില്‍ വച്ച് അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം കൂടി. ഈ കൂടിക്കാഴ്ചയിലാണത്രേ പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തത്. ലണ്ടനില്‍ നടന്ന ഫാമിലി ഗെറ്റ് ടു ഗതറിന് എത്താതിരുന്നത് അമിതാഭ് ബച്ചന്‍ മാത്രമായിരുന്നു. മുംബൈയില്‍ പുതിയ ചിത്രത്തിന്റെ തിരക്കുകളിലായതിനാലാണ് ബച്ചന്‍ ലണ്ടനിലേയ്ക്ക് പോകാതിരുന്നത്. എന്തായാലും ഒരു അവധിക്കാലംകൊണ്ട് പ്രശ്‌നങ്ങള്‍ മാറിയ സന്തോഷത്തിലാണ് ഇപ്പോള്‍ ബച്ചന്‍ കുടുംബാംഗങ്ങള്‍ എന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











