പരസ്യത്തിന്റെ കലാവധി കഴിഞ്ഞിട്ടും ചിത്രം ഉപയോഗിച്ചു! നടി ഐശ്വര്യലക്ഷ്മി കോടതിയിലെത്തി...
പരസ്യക്കരാർ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടി ഐശ്വര്യ ലക്ഷ്മി ഇരിങ്ങാലക്കുട അഡീഷ്ണൽ കോടതിയിലെത്തി. ഇരിങ്ങാലക്കുട അഡീഷ്ണൽ സബ് കോടതിയിലാണ് താരം എത്തിയത്. പരസ്യ കമ്പനിയുമായുള്ള കരാർ കഴിഞ്ഞതിനു ശേഷവും ഐശ്വര്യയുടെ ചിത്രം ഉപയോഗിച്ചതിനെ തുടർന്നാണ് നടി നേരത്തെ ഹർജി നൽകിയിരുന്നു. ഈ കേസിന്റെ സെറ്റിൽമെന്റിനു വേണ്ടിയാണ് ഐശ്വര്യ എത്തിയത്.ചർച്ചയിൽ വിഷയം രമ്യമായി പരിഹരിച്ചു. അഭിഭാഷകനോടൊപ്പമാണ് ഐശ്വര്യ കോടതിയി എത്തിയത്.

മയാനദി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മായനദിയായിരുന്നു നടിയുടെ കരിയറിൽ വലിയ ഹിറ്റ് നൽകിയത്. ഇപ്പോഴും അപർണ്ണ എന്ന കഥപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്.
യുവതാരങ്ങളടെ ഭാഗ്യനായികയാണ് ഐശ്വര്യ ലക്ഷ്മി. കുറഞ്ഞ സമയത്തിനുളളിൽ മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിനായി. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളുമായിരുന്നു. പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. തമിഴിലും ചുവട്വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരം.


Click it and Unblock the Notifications











