For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓഡിഷന് പോയത് ടെന്‍ഷനോടെയെന്ന് ഐശ്വര്യ ലക്ഷ്മി! ആശംസയുമായി ലവറും! ഈ ലവര്‍ ആള് പുലിയാണ്!

  |

  സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സിനിമയിലെ മാത്രമല്ല ബോളിവുഡിലേയും മലയാളത്തിലേയുമൊക്കെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിക്രമും ഐശ്വര്യ റായിയും നായികനായകന്‍മാരായെത്തുന്ന സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സിനിമയ്ക്കായി മുടി വളര്‍ത്തുകയാണ് താനെന്ന് മുന്‍പ് വിക്രം പറഞ്ഞിരുന്നു. ഷൂട്ടിംഗിലേക്ക് ജോയിന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ റായി.

  മണിരത്‌നത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്‍രെ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. അദ്ദേഹത്തിന്‍രെ ചിത്രമായ ഇരുവറിലൂടെയായിരുന്നു ഐശ്വര്യ റായി തുടക്കം കുറിച്ചത്. 22 വര്‍ഷത്തിന് ശേഷം തന്റെ ഗുരുവിന്റെ സിനിമയില്‍ ഇരട്ടവേഷത്തിലെത്തുകയാണ് ഐശ്വര്യ. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലായ പൊന്നിയിന്‍ സെല്‍വനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. പീരീയഡ് ചിത്രമായൊരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. അമിതാഭ് ബച്ചന്‍, സമുദ്രക്കനി, കാര്‍ത്തി, ജയം രവി, അനുഷ്‌ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ ഐശ്വര്യ ലക്ഷ്മിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  വിശ്വസിക്കാനാവുന്നില്ല

  വിശ്വസിക്കാനാവുന്നില്ല

  മണിരത്‌നത്തിനൊപ്പം ഈ സിനിമയില്‍ താനും പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം വിശ്വസിക്കാനാവുന്നില്ലെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ താരം തന്നെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് തനിക്ക് ലവറില്‍ നിന്നും ആശംസ ലഭിച്ചിട്ടുണ്ടെന്ന സ്റ്റാറ്റസുമായി താരമെത്തിയത്. ഇതോടെയാണ് എല്ലാവരും ആരാണ് ആ ലവറെന്ന് ചോദിച്ച് തുടങ്ങിയത്.

  ലവറിന്‍റെ പോസ്റ്റ്

  ലവറിന്‍റെ പോസ്റ്റ്

  ഐശ്വര്യ ലക്ഷ്മിക്ക് വ്യത്യസ്തമായ ഈ ആശംസ നേര്‍ന്നത് കൂട്ടുകാരിയായ അദിതി ബാലനായിരുന്നു. മൈ ലവര്‍ ഐശുവെന്ന് പറഞ്ഞായിരുന്നു താരം ആശംസ പോസ്റ്റ് ചെയ്തത്. പൊന്നിയിന്‍ സെല്‍വന്റെ ടൈറ്റില്‍ പോസ്റ്ററും താരം ഷെയര്‍ ചെയ്തിരുന്നു. ഐശുവിന്റെ പുതിയ തുടക്കത്തില്‍ താനും ആവേശത്തിലാണെന്നും താരം കുറിച്ചിരുന്നു. ലവറിന്റെ പോസ്റ്രിന് നന്ദി അറിയിച്ചും ഐശു എത്തിയിരുന്നു.

  ടെന്‍ഷനോടെ ഓഡിഷന് പോയി

  ടെന്‍ഷനോടെ ഓഡിഷന് പോയി

  മണിരത്നം എന്ന സംവിധായകനെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് ഐശ്വര്യ ലക്ഷ്മി മുന്‍പ് പറഞ്ഞിരുന്നു. അഭിനയമോഹം മനസ്സില്‍ കൊണ്ടുനടന്നിരുന്നപ്പോള്‍ മുതല്‍ ഈ സംവിധായകനൊപ്പം പ്രവര്‍ത്തിക്കുന്നതും താരം സ്വപ്നം കണ്ടിരുന്നു. തന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണിതെന്നും താരം പറയുന്നു. മണിരത്നത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് പ്രവര്‍ത്തിക്കാനാവുകയെന്നത് വലിയ ഭാഗ്യമാണ്. ഷൂട്ടിംഗൊക്കെ തുടങ്ങിയെങ്കിലും ടെന്‍ഷനോടെയാണ് താന്‍ ഓഡിഷന് പോയതെന്ന് താരം പറയുന്നു.

  അതേ പേടി

  അതേ പേടി

  ആദ്യമായി ഓഡിഷന് പോയപ്പോഴുണ്ടായിരുന്ന അതേ ടെന്‍ഷനിലായിരുന്നു താനെന്ന് താരം പറയുന്നു. സിനിമകളുടെ തുടക്കത്തില്‍ പൊതുവെ ടെന്‍ഷനുണ്ടാവാറുണ്ട്. എവന്നാല്‍ മണി സാറിന്‍റെ സിനിമയുടെ ഓഡിഷന് പോയപ്പോള്‍ അനുഭവിച്ച ടെന്‍ഷന്‍ വിവരിക്കാനാവില്ല. ലുക്ക് ടെസ്റ്റും ഓഡിഷനും ഒരുമിച്ചാണ് നടത്തിയത്. സെലക്ഷന്‍ കിട്ടിയില്ലെങ്കില്‍ മണിസാര്‍ തന്നെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു. ഭാഗ്യത്തിന് തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും താരം പറയുന്നു.

  English summary
  Aishwarya Lakshmi got special wishes from her lover.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X