ചേച്ചി ലവ് യൂ,എന്നെ കെട്ടാവോ...! ആരാധകന്റെ ചോദ്യത്തിന് ഐഷുവിന്റെ മറുപടി വൈറല്‍! കാണൂ
തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ മുന്നേറുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. മുന്‍നിര താരങ്ങളുടെ നായികയായുളള നടിയുടെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്ന ലഭിച്ചിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവ് എന്ന ചിത്രവും തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടികൊണ്ടാണ് മുന്നേറുന്നത്.
ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകന്റെ ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. ചേച്ചീ.... ലവ് യൂ എന്നെ കെട്ടാവോ എന്നായിരുന്നു ഒരു ആരാധകന്‍ ഐശ്വര്യ ലക്ഷ്മിയോട് ചോദിച്ചിരുന്നത്. ഇതിന് ഐശ്വര്യ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. വീട്ടിലെ അഡ്രസ് ഇങ്ങു തന്നേ എന്നാണ് ആരാധകനോട് ഐശ്വര്യ ആവശ്യപ്പെട്ടത്. ചോദ്യവും ഉത്തരവും തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസില്‍ ഐശ്വര്യ പങ്കുവെച്ചിരുന്നു.

അതേസമയം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവില്‍ കാളിദാസ് ജയറാം ആയിരുന്നു ഐശ്വര്യയുടെ നായകനായി എത്തിയത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍ നായകനായ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.


Click it and Unblock the Notifications