»   »  അറിഞ്ഞിട്ടിപ്പോ എന്തിനാ... ആ ഡയലോഗ് കൈയ്യില്‍ നിന്നെടുത്തിട്ടതാണെന്ന് ഐശ്വര്യ

അറിഞ്ഞിട്ടിപ്പോ എന്തിനാ... ആ ഡയലോഗ് കൈയ്യില്‍ നിന്നെടുത്തിട്ടതാണെന്ന് ഐശ്വര്യ

Posted By:
Subscribe to Filmibeat Malayalam

ടൊവിനോ തോമസിനെയും ഐശ്വര്യ ലക്ഷ്മിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. മായാനദിയ്‌ക്കൊപ്പം ഒരു മനോഹരമായ അവസാനമാണ് 2017 ന് ഉണ്ടായത് എന്ന് പ്രേക്ഷകര്‍ പറയുന്നു.

അത്രയേറെ മനോഹരമായ മായാനദിയില്‍ നീന്തി ഒഴുകുകയാണ് പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍. ചിത്രത്തില്‍ അഭിനയിച്ച ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒരുപോലെ പ്രശംസ നേടുന്നു. അത്രയേറെ സ്‌നേഹിച്ച് ചെയ്ത കഥാപാത്രമാണ് അപ്പു എന്ന് നായിക ഐശ്വര്യ പറഞ്ഞു


മലയാളത്തിലെ താരപുത്രി കാര്‍ത്തിയുടെ നായികയാകുന്നു, മലയാളത്തിലേക്ക് മടങ്ങി വരില്ലേ?


അത്രയേറെ സ്‌നേഹിച്ചു

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍, 'അപ്പവേട്ടന്‍ സ്‌നേഹിക്കുന്നതിന്റെ ആയിരം മടങ്ങ് ഞാന്‍ മൊയ്തീനെ സ്‌നേഹിക്കുന്നുണ്ട്.. അതിന്റെ ഒരു പതിനായിരം മടങ്ങ് മൊയ്തീന്‍ എന്നെ സ്‌നേഹിക്കുന്നുണ്ട്' എന്ന് പറഞ്ഞത് പോലെ അതിലുമൊരു പതിനായിരം മടങ്ങ് മായാനദിയിലെ അപ്പു എന്ന തന്റെ കഥാപാത്രത്തെ താന്‍ സ്‌നേഹിക്കുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്


ആ ഡലോഗ്

കാറ്റില്‍ എന്ന പാട്ട് തുടങ്ങുന്നതിന് മുന്‍പുള്ള ഒരു ഡയലോഗ് കൈയ്യില്‍ നിന്ന് വീണുപോയതാണെന്ന് ഐശ്വര്യ പറഞ്ഞു. കാറിലിരുന്ന് അപ്പു മാത്തനോട് പറയും, 'മാത്താ ഞാനവിടെ ബാംഗ്ലൂര്‍ മോഡല്‍ എന്നാ പറഞ്ഞിരിക്കുന്നേ. അതുകൊണ്ട് ഇംഗ്ലീഷിലൊക്കയേ സംസാരിക്കൂ. മാത്തനോടും.. ഓകെ...' എന്ന്. അപ്പോള്‍ മാത്തന്‍ ചോദിക്കും 'അതെന്താ...' 'അറിഞ്ഞിട്ടിപ്പോ എന്തിനാ' എന്നായിരുന്നു അപ്പോള്‍ അപ്പുവില്‍ നിന്നും വരുന്ന ഡയലോഗ്.


അത് സംഭവിച്ചത്

സത്യത്തില്‍ അങ്ങനെ ഒരു സംഭാഷണം അവിടെ ഇല്ലായിരുന്നുവത്രെ. ഞാന്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ എന്ന് മാത്തനോട് പറയണം.. അത്രയേ സ്‌ക്രിപ്റ്റിലുള്ളൂ.. അതെന്താണെന്ന ചോദ്യം ടൊവിനോ സ്വയം ചോദിച്ചതാണ്. വളരെ നിഷ്‌കളങ്കമായി ചോദിച്ചപ്പോള്‍ എനിക്ക് ഉത്തരം മുട്ടി. കഥാപാത്രം എന്ത് പറയും എങ്ങനെ പ്രതികരിക്കുമെന്നും ഒന്നും ചിന്തിക്കാനുള്ള സമയം കിട്ടിയില്ല.. പെട്ടന്ന് വന്നത് 'അതറിഞ്ഞിട്ടിപ്പോ എന്തിനാ' എന്ന പ്രതികരണമാണ്. അത് ചോദിക്കുകയും ചെയ്തു.. ആ രംഗം സിനിമയില്‍ വരികയും ചെയ്തു.


ഇതാണ് രംഗം

ഈ പാട്ടിന്റെ തുടക്കത്തിലുള്ള ആ സംഭാഷണമാണ് ടൊവിനോയും ഐശ്വര്യയും കൈയ്യില്‍ നിന്നിട്ട് കളിച്ചത്. വളരെ സീരിയസായി ഡലോഗ് പറഞ്ഞ ശേഷം എന്നോട് തിരിഞ്ഞിരുന്ന് ചിരിച്ചുപോയി. അത് നന്നായി വന്നത് കൊണ്ട് ആ ഭാഗം എഡിറ്റ് ചെയ്ത് സിനിമയില്‍ ഇടുകയായിരുന്നു എന്ന് ഐശ്വര്യ പറഞ്ഞു.


മാത്തനായി ടൊവിനോ

ടോവിനോ അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചും ഇന്ത്യ ഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ വാചാലയായി. ടൊവിനോയ്ക്ക് അല്ലാതെ, മാത്തനെ അത്രയും പെര്‍ഫക്ടായി അഭിനയിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്നാണ് മാത്തന്റെ അപ്പു പറഞ്ഞത്.


English summary
Aishwarya Lekshmi about the film Mayaanadhi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X