നിങ്ങളൊരു അത്ഭുതമാണ്! മഞ്ജുവാര്യരെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്മി, ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

മലയാളികളുട സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരമായി മാറി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ആദ്യ തമിഴ് ചിത്രമായ അസുരൻ മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നതിനോടൊപ്പം മഞ്ജു അവതരിപ്പിച്ച പച്ചൈയമ്മ എന്ന കഥപാത്രവും പ്രേക്ഷക ഹൃദയം കീഴടക്കികയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

manju warrier

മഞ്ജുവിന്റെ കരിയറിൽ എടുത്തു പറയാൻ കഴിയുന്ന ഒരു ചിത്രമാണ് അസുരൻ. കോളിവുഡിൽ ഗംഭീര തുടക്കമാണ് താരം നടത്തിയിരിക്കുന്നത് . തമിഴ് പ്രേക്ഷകരിൽ നിന്നുൾപ്പെടെ മികച്ച അഭിപ്രായമാണ് പച്ചൈയമ്മയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിത മഞ്ജുവാര്യരുടെ പ്രകടനത്തെ അഭിനന്ദിച്ച് യുവതാരം ഐശ്വര്യ ലക്ഷ്മി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.പച്ചൈയമ്മ,നിങ്ങൾ വീണ്ടും വീണ്ടും അതിശയിപ്പിച്ചുവെന്നാണ് ഐശ്വര്യ ലക്ഷ്മിയുട കമന്റ്. കൂടാത ചിത്രത്തിൽ ധനുഷിന്റെ പ്രകടനത്തെ കുറിച്ചും താരം എടുത്തു പറയുന്നുണ്ട്. ധനുഷ് ചിത്രത്തിലൂടെ കോളിവുഡിൽ ചുവട് വയ്ക്കാൻ ഒരുങ്ങു‌കയാണ് താരം.

അസുരനിൽ ധനുഷിന്റെ ഭാര്യ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജുവിന്റെ പഴയകാല ഹിറ്റ് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അസുരനിലെ കഥാപാത്രവും ലുക്കും. വെക്കൈ എന്ന തമിഴ് നോവലിന്റെ സ്വതന്ത്രാവിഷ്കാരമാണ് അസുരൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X