ലാലേട്ടനോടൊപ്പമുള്ളത് ഐശ്വര്യ ലക്ഷ്മിയാണോ? ആ വീഡിയോ കണ്ട് ആരാധകർ ഞെട്ടി... കാണൂ
നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മിയെ ആദ്യമായി പ്രേക്ഷകർ കണ്ടത്.
സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തുക എന്നത് വളരെ പ്രയാസപ്പെട്ട് ഒരു സംഭവമാണ്. അഭിനയമോഹവുമായി നിരവധി പേരാണ് സിനിമ മേഖലയിൽ എത്തുന്നത്. ഒന്നോ രണ്ടോ ചിത്രങ്ങൾ പിന്നീട് അവരെ വെളളിത്തിരയിൽ കാണാൻ സാധിക്കുകയില്ല. സിനിമയിൽ ശോഭിക്കുക എന്നത് അത്രയധികം പ്രയാസപ്പെട്ട കാര്യമാണ്. ഇന്ന് സിനിമയിൽ ശോഭിക്കുന്ന പലരും ചെറിയ വേഷങ്ങളിലൂടെയാണ് ക്യാമറയ്ക്ക മുന്നിൽ എത്തിയത്. ഈ ചെറിയ വേഷങ്ങളാണ് പിന്നീട് ഇവരെ കേന്ദ്രകഥാപാത്രങ്ങളിലേയ്ക്ക് നയിച്ചത്.

മലയാള സിനിമയിൽ ഇപ്പോൾ കത്തി നിൽക്കുന്ന താരമാണ് നടി ഐശ്വര്യ ലക്ഷ്മി ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിനു കഴിഞ്ഞിരുന്നു. നിവിൻ പോളിയുടെ നായികയായി തുടങ്ങുകയും പിന്നീട് മലയാള സിനിമയിലെ ഒട്ടമിക്ക യുവതാരങ്ങളുടെ നായികയായി പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മിയെ ആദ്യമായി പ്രേക്ഷകർ കണ്ടത്. എന്നാൽ താരം ഇതിനു മുൻപ് തന്നെ ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. അതും മോഹൻലാലിനോടൊപ്പം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാലേട്ടനുമായുളള ഐശ്വര്യയുടെ വീഡിയോയാണ്.

സിനിമയിൽ എത്തുന്നതിനു മുൻപ്
മോഡലിങ്ങിലൂടെയാണ് ഐശ്വര്യ സിനിമയിൽ എത്തിയത്. ഇത് ഐശ്വര്യ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പരസ്യ ചിത്രം ഏതാണെന്നും ആർക്കൊപ്പമാണ് അഭിനയിച്ചതെന്നും താരം ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു. ജന ഹൃദയങ്ങളിലേയ്ക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്തോറും താരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് 2013 ൽ പുറത്തു വന്ന ഐശ്വര്യ ലക്ഷ്മിയുടെ പരസ്യ ചിത്രമാണ്. വീഡിയോ കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ

മോഹൻലാലിനോടൊപ്പം
താരത്തിന്റെ ഹെഡ്ജിന്റെ പരസ്യമായ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. അതും ലാലേട്ടനോടൊപ്പം. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ടെങ്കിലും മോഹൻലാലിനോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് ഇതുവരെ ഒരു വേദിയിലും പറഞ്ഞിട്ടില്ല. അതിനാൽ തന്നെ ആദ്യമായി ഈ വീഡിയോ കണ്ട പ്രേക്ഷകർക്കിടയിൽ ഇത് ഐശ്വര്യ തന്നെയാണോ എന്നുളള്ള സംശയം കടന്നു വന്നിരുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് ആ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ബ്രേക്ക് നൽകിയത് അപ്പു
2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ എത്തുന്നതെങ്കിലും ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് താരത്തിന്റെ കരിയറിൽ വൻ ബ്രേക്ക് നൽകിയത്. മായനദിയിലെ അപ്പു പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു. ഇന്നും സിനിമ ഗ്രൂപ്പുകൾ അപർണ്ണ എന്ന അപ്പുവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.

മികച്ച ചിത്രങ്ങൾ
ചെറിയ സമയത്തിനുള്ളിൽ മവയാളത്തിലെ ഭൂരിഭാഗം യുവതാരങ്ങളോടൊപ്പം അഭിനയിക്കാനുളള അവസരം താരത്തിന് ലഭിച്ചിരുന്നു. ഞണ്ടിൽ നിവിൻ പോളിയ്ക്കൊപ്പമാണെങ്കിൽ മയാനദിയിൽ ടൊവിനോയ്ക്കൊപ്പം തകർത്ത് അഭിനയിച്ചു. ഒരു പുതിയ നടി എന്നുള്ള ഒരു അങ്കലായ്പ്പുമില്ലാതെയായിരുന്നു വരത്തനി ഫഹദിനോടൊപ്പം അഭിനയിച്ചത്. പിന്നീട് വിജയ് സൂപ്പറാണ് പൗർണ്ണമിയിലും ആസിഫ് ആലിയോടൊപ്പം മികച്ച പ്രകടനമായിരുന്നു താര കാഴ്ചവെച്ചത്. കാളിദാസ് ജയറാം നായികനാകുന്ന അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രമാണ് ഇനി പുറത്തു വരാനുളളത്.


Click it and Unblock the Notifications