നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി കലവറയിൽ ഐശ്വര്യ ലക്ഷ്മി! രസകരമായ ഫസ്റ്റ്ലുക്ക് പുറത്ത്...

മായാനദി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറി നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിത താരത്തിന്റെ പുതിയ ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. അർച്ചന 31 നോട്ട് ഔട്ട് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഏറെ രസകരമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നടിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

aiswarya lekshmi

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന അർച്ചന 31 നോട്ട് ഔട്ട് സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാർ ആണ്. അഖിൽ സംവിധാനം ചെയ്ത ദേവിക +2 ബയോളജി, അവിട്ടം എന്നീ ഷോർട്ട് ഫിലിമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർച്ചന 31 നോട്ട് ഔട്ട് നിർമിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. പ്രശസ്ത സംവിധായകനായ മാർട്ടിൻ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ചാർളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിയാണ്.

നവംബർ 15-ന് പാലക്കാട്‌ ചിത്രീകരണം തുടങ്ങും.രചന തിരക്കഥ അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ. ഛായാഗ്രഹണം ജോയൽ ജോജി. എഡിറ്റിംഗ് മുഹ്സിൻ പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തൻ, ആർട്ട്‌ ഡയറക്ടർ രാജേഷ് പി വേലായുധൻ,ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയർ.

ഒരു ഫൺ ചിത്രമായിരിക്കുമെന്നാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തെ കുറിച്ച് പറയുന്നത്. നല്ലൊരു സിനിമ ഒരുക്കാൻ പറ്റമെന്ന് വിശ്വസിക്കുന്നുവെന്നും എല്ലാവരുടേയും പ്രാർത്ഥന തങ്ങൾക്കൊപ്പം ഉണ്ടാകണമെന്നും ഐശ്വര്യ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കി കുറിച്ചു.

നടിയുടെ വാക്കുകൾ ഇങ്ങനെ... എന്റെ അടുത്ത മലയാളം പടമായ അർച്ചന 31 നോട്ട് ഔട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണിത്.. അഖിൽ അനിൽകുമാർ ആണ് സംവിധാനം ചെയുന്നത് .. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.. അഖിലിന്റെ ആദ്യത്തെ സിനിമയാണ് .. അത് കൂടാതെ ഒരു പറ്റം ചെറുപ്പക്കാരുടെ ആദ്യത്തെ സിനിമ കൂടി ആണ്.. അർച്ചന ഒരു ഫൺ ഫിലിം ആണ്. ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലി ആണ് ഉദ്ദേശിക്കുന്നത്.. നല്ലൊരു സിനിമ നിങ്ങൾക്കായി ഒരുക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു .. എലാവരുടെയും പ്രാർത്ഥന ഞങ്ങൾക്കൊപ്പം ഉണ്ടാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X