അമ്മയ്ക്കും അച്ഛനും വിഷമമായി!! മായാനദി കണ്ടതിനു ശേഷം ഇങ്ങനെയായിരുന്നു പ്രതികരണം- ഐശ്വര്യ ലക്ഷ്മി

എല്ലാ മാതാപിതാക്കളേയും പോലെ അവർക്കും വിഷമമുണ്ടാക്കി.

മായാനദിയിലെ അപർണ്ണ എന്ന അപ്പുവിനെ പ്രേക്ഷകർക്ക് അത്രവേഗം മറക്കാൻ സാധിക്കുകയില്ല. മായാനദി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളി പുതുമുഖ നായിക എന്ന നിലയിൽ ഒരു സിനിമ കൊണ്ട് തന്നെ തന്റെ കഴിവും ശക്തിയും തെളിയിച്ചു കൊടുത്തു. തുടക്കത്തിൽ തന്നെ ബോൾഡായ അപ്പു എന്ന കഥാപാത്രത്തെ ബിഗ് സ്ക്രീനിൽ എത്തിച്ച് മികച്ച കൈയടി വാങ്ങാൻ ഐശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചു.

സെക്സ് ഈസ് നോട്ട് പ്രോമിസ് എന്ന് തുറന്ന് പറയാനുളള അപ്പുവിന്റെ ധൈര്യം പ്രശംസനീയാർഹമാണ്. സമൂഹത്തിനെ പേടിച്ച് പലരും ഉള്ളിലൊതുക്കി നടക്കുന്ന പല ആഗ്രഹങ്ങളും അപ്പു എന്ന കഥാപാത്രം അതിന്റേതായ തന്മയത്തോടു കൂടിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രണയത്തിൽ മറ്റൊരു മുഖമായിരുന്നു അപർണ്ണയും മാത്തനും. ‌ മായാനദിയിലെ പ്രണയ രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. നല്ലതും മോശവുമായ ഒരുപാട് കമന്റുകൾ കേട്ടിരുന്നു. വീട്ടിൽ നിന്ന് ലഭിച്ച പ്രതികരണത്തെ കുറിച്ച് നടി തുറന്നു പറയുകയാണ്. മനോരമ ഓൺലൈന്റെ ഐ മീ മൈ സെൽഫ് എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മിഴിയിൽ നിന്നും ഗാനം

മിഴിയിൽ നിന്നും ഗാനം

മായാനദിയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു മിഴിയിൽ നിന്നും.. ഈ ഗാനം ചിത്രീകരിക്കുന്ന സമയത്തെ അസ്വഭാവികമായ ചില സംഭവങ്ങൾ താരം പറയുകയാണ്. സിനിമയുടെ ഷൂട്ടിങ്ങിന്റെ പല ഘട്ടത്തിലും ആഷിഖ് ഇക്കയോട് ( ആഷിഖ് ആബു) ചോദിച്ചിരുന്നു. ജീവിച്ചിരുന്ന ആരുമായിട്ടെങ്കിലും ഈ കഥയ്ക്ക് ബന്ധമുണ്ടോയെന്ന്, കാരണം അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ അവിടെ നിന്ന് അനുവഭിച്ചിരുന്നു. രാത്രി പത്തു മണിയ്ക്കാണ് മിഴിയിൽ നിന്നും എന്നുള്ള പാട്ട് ഷൂട്ട് ചെയ്യുന്നത്. മഴ ക്രിയേറ്റ് ചെയ്യാൻ വേണ്ടി റെയിൻ മെഷീൻ ഓക്കെ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ സീൻ എടുക്കാൻ തുടങ്ങിയപ്പോൾ തന്നെ മഴ തുടങ്ങി. അതുപോലെ പെട്ടെന്ന് തന്നെ സീനുകൾ ഓക്കെയായി. ഡായലോഗുകൾ ഓക്കെ പഠിക്കാതെ വളരെ എളുപ്പമായി പറയാൻ സാധിക്കുന്നു. എന്നിങ്ങനെയുള്ള ഒരുപാട് സംഭവങ്ങൾ സെറ്റിൽ ഉണ്ടായിരുന്നു.

ആ പാട്ട് അഭിനയിച്ചത്

ആ പാട്ട് അഭിനയിച്ചത്

അമ്മയ്ക്കും അച്ഛനും ഒറ്റമോളാണ്. ആരെങ്കിലും എന്നോട് അത് ചെയ്യരുതെന്ന് പറഞ്ഞാൽ അത് ചെയ്യുക തന്നെ ചെയ്യും . അങ്ങനെ നിരവധി പണി വാങ്ങി കൂട്ടിയിട്ടുമുണ്ട്. തനിയ്ക്ക് എന്തുകൊണ്ട് ഈ സീൻ ചെയ്തു കൂടാ എന്ന ചോദ്യം എന്റെ മനസ്സിൽ ഉണ്ടാവുകയായിരുന്നു, വളരെ പേടിച്ചാണ് ഈ സീൻ ചെയ്തത്. സമൂഹം എന്തു പറയും എന്നൊരു പേടി തനിയ്ക്ക് ഉണ്ടായിരുന്നു. അതിലുപരി എന്റെ അമ്മയുടേയും അച്ഛന്റേയും പ്രതികരണം. ഇത് എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

 വിശ്വാസം

വിശ്വാസം

പ്രണയ രംഗം അഭിനയിക്കാൻ പേടിയുണ്ടായിട്ടും ആഷിക്കേട്ടനോടു, ശ്യാമേട്ടനോടും ദിലീഷേട്ടനോടുമുള്ള വിശ്വാസത്തിന്റെ പേരിലായിരുന്നു ആ സീൻ ചെയ്തത്. അവർ ഒരിക്കലും ഈ സീൻ ചിത്രത്തിന്റെ മാർക്കറ്റിങ്ങിനായി ഉപയോഗിക്കില്ലെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു. കൂടാതെ ഇതൊരിക്കലും അശ്ലീലമാകില്ലെന്നൊരു വിശ്വാസവും തനിയ്ക്കുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഇതിൽ അശ്ലീലത കണ്ടെത്താൻ സാധിക്കില്ല.

അമ്മയ്ക്കും അച്ഛനും വിഷമുണ്ടായി

അമ്മയ്ക്കും അച്ഛനും വിഷമുണ്ടായി

എന്റെ അമ്മയും അച്ഛനും ഈ സീൻ കണ്ടു. എല്ലാ മാതാപിതാക്കളേയും പോലെ അവർക്കും വിഷമമുണ്ടാക്കി. എന്നൽ അത് അവർ പിന്നീടും പറഞ്ഞോണ്ട് നടക്കുകയോ അതിനെ കുറിച്ച് ചിന്തിച്ച് വിഷമിക്കുകയോ ചെയ്തിരുന്നില്ല. ഇത് സിനിമയ്ക്ക് വേണ്ടിയായിരുന്നു എന്നുള്ള കാര്യം അവർക്ക് മനസ്സിലായി. മായാനദി നല്ലൊരു സിനിമയാണെന്ന് അവർ ഇപ്പോഴും പറയും

 അപ്പുവും പ്രിയയും

അപ്പുവും പ്രിയയും

ഹൈപ്പർ ആക്ടീവായ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ വളരെ ബദ്ധിമുട്ടാണ്. അതേസമയം അപ്പുവിനേയോ പ്രിയയേ പോലെയോയുള്ള കഥാപാത്രങ്ങൾ അഭിനയിക്കാൻ തനിയ്ക്ക് കുറച്ചു കൂടി എളുപ്പമാണെന്ന് താരം പറഞ്ഞു. എന്റെ യഥാർഥ സ്വഭാവമുള്ള കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാന്‌ നല്ല പ്രയാസമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X