കുറച്ച് കാലത്തേക്ക് മാറി നില്‍ക്കുകയാണ്; നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് ഇതെന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകരും

മലയാളക്കരയില്‍ അതിവേഗം മുന്‍നിര നായികയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ് ആക്കി കൊണ്ടാണ് ഐശ്വര്യ സിനിമയില്‍ സ്വന്തമായ സ്ഥാനം നേടി എടുത്തത്. ഇപ്പോള്‍ തമിഴിലടക്കം നായികയായി അഭിനയിച്ചിരിക്കുകയാണ്. ഇതിനിടെ ചില സിനിമകള്‍ പരാജയമായതും ശ്രദ്ദേയമാണ്. എന്നാലിപ്പോള്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് പറഞ്ഞ നടിയുടെ വാക്കുകള്‍ ആരാധകരെയും നിരാശയിലാക്കി.

നിക്കി ബാനസിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്താണ് നടി എത്തിയിരിക്കുന്നത്. 'വേഗത കുറയുന്നു. എല്ലാം താഴേക്ക്. നിങ്ങളുടെ കലണ്ടറും. നിങ്ങള്‍ ഏറ്റെടുത്ത നീണ്ട കാര്യങ്ങളും പോസ് ചെയ്തു വെക്കുക. ലളിതമായി ഇരിക്കാന്‍ ഒന്നോ, പത്തോ മിനിട്ട് നേരം എടുക്കുക. ഇപ്പോള്‍, ഇവിടെ ഇതാണ് ജീവിതം എന്ന് ഓര്‍മിയ്ക്കുക. നിങ്ങള്‍ ചെയ്യുന്നതല്ലാം ചെയ്യാന്‍ അനുവദിയ്ക്കുന്ന അവിശ്വസിനീയമായ ശരീരത്തെയും ഹൃദയമിടിപ്പിനെയും ഒരിക്കല്‍ കൂടെ പരിചയപ്പെടുത്തുക.

aishu

ജീവിതം വിലപ്പെട്ടതും ദുര്‍ബലമാണെന്നും അതിനാല്‍ സ്നേഹത്തില്‍ ജീവിക്കണം എന്നും ഓര്‍മിക്കുക. നിങ്ങളുടെ ജീവിത യാത്രയില്‍ എന്താണോ സംഭവിക്കുന്നത്. അല്ലെങ്കില്‍ എവിടെയാണോ സംഭവിക്കുന്നത്. അതെല്ലാം സംഭവിക്കേണ്ടത് തന്നെയാണ്' എന്ന നിക്കി ബാസനിന്റെ വാക്കുകളാണ് ഐശ്വര്യ ലക്ഷ്മി പങ്കുവച്ചത്.

വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

Recommended Video

തൊട്ടതെല്ലാം പൊന്നാക്കി ഐശ്വര്യ | filmibeat Malayalam

അതേ സമയം സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ അവധി എടുക്കുകയാണെന്നും കുറച്ച് കഴിയുമ്പോള്‍ നിങ്ങളെ എല്ലാവരെയും വീണ്ടും കാണാമെന്നും ക്യാപ്ഷനില്‍ നടി പറയുന്നു. എന്തിനാണ് ഐശ്വര്യ ഇത്തരമൊരു തീരുമാനം എടുത്തതെന്ന ്‌ചോദിക്കുകയാണ് ആരാധകര്‍. സിനിമകള്‍ ഇല്ലാത്തത് കൊണ്ടാണോ മറ്റെന്തെങ്കിലും പരിപാടികള്‍ ഉണ്ടോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X