ആഷിന് കുട്ടിയെ മതി; റോബോട്ടിനെ വേണ്ട
രജനിയെ നായകനായക്കി ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ റോബോട്ടില്‍ നിന്നും ഐശ്വര്യ പുറത്തേക്ക്.
നൂറ് കോടിയ്‌ക്കു മുകളില്‍ ചെലവ് പ്രതീക്ഷിച്ച ചിത്രത്തില്‍ ഐശ്വര്യ ആറു കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്ത് വന്‍ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു.
എന്നാല്‍ രജനിയുടെ നായികയായി ആഷ് വെള്ളിത്തിരയിലെത്തുന്നത് കാണാന്‍ ആഗ്രഹിയ്‌ക്കുന്ന പ്രേക്ഷകര്‍ നിരാശരാകേണ്ടി വരുമെന്നാണ് കോളിവുഡില്‍ നിന്നുള്ള സൂചനകള്‍
റോബോട്ടില്‍ നിന്നും ആഷ് പുറത്തു പോയതിന് വ്യത്യസ്‌ത വാര്‍ത്തകളാണ മാധ്യമങ്ങളിലൂടെ പ്രചരിയ്‌ക്കുന്നത്.
ഐശ്വര്യ ഗര്‍ഭിണിയായതു കൊണ്ടാണ് റോബോട്ടില്‍ നിന്നും പിന്‍മാറിയതെന്ന വാര്‍ത്തയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രചാരം.സാധാരണഗതിയില്‍ ശങ്കര്‍ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഒരു വര്‍ഷം വരെ നീണ്ടു നില്‌ക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ ഐശ്വര്യയുടെ ഗര്‍ഭധാരണം ചിത്രത്തിന്റെ ഷൂട്ടിംഗിനെ ബാധിയ്ക്കുമെന്ന് ഉറപ്പാണ്.
എന്നാല്‍ ഐശ്വര്യ ആറു കോടിയേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചതാണ് ചിത്രത്തില്‍ നിന്നും ആഷ് പുറത്താകാനുള്ള കാരണമെന്നും വര്‍ത്തമാനമുണ്ട്. എന്തായാലും ശങ്കര്‍ പുതിയ നായികയെ തേടി അലച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











