ഗുരുവിനടുത്തേക്ക് തിരിച്ചുപോവുന്നു! ആ വാര്‍ത്ത സ്ഥിരീകരിച്ച് ഐശ്വര്യ റായ്! ആരാധകര്‍ക്ക് ആഹ്ലാദിക്കാം

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഐശ്വര്യ റായി തിരിച്ചെത്തുകയാണ്. ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള ചിത്രവുമായാണ് താരത്തിന്റെ വരവ്. വിവാഹത്തിന് ശേഷമുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. മണിരത്‌നം ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും അത് സ്ഥിരീകരിച്ചത് അടുത്തിടെയാണ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ ഐശ്വര്യ റായിയും മണിരത്‌നവും വീണ്ടും ഒരുമിച്ചെത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകനും താരവും ഒരുമിക്കുമ്പോള്‍ ആ സിനിമയ്ക്ക് പ്രത്യേകതകളേറെയായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 1997 ല്‍ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തുടക്കം കുറിച്ചത്. മോഹന്‍ലാലും പ്രകാശ് രാജുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജയലളിതയുടെ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണിത്. എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2007ലായിരുന്നു ഗുരുവെന്ന സിനിമ ഇറങ്ങിയത്. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്‍. ഇതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലായതും അത് വിവാഹത്തില്‍ കലാശിച്ചതും.

വിവാഹത്തിന് ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും താരം തിരിച്ചെത്തിയിരുന്നു. പിന്നീട് രാവണിലും ഇരുവരും ഒരുമിച്ചിരുന്നു. 10 വര്‍ഷത്തിന് ശേഷം മണിരത്‌നവും ഐശ്വര്യയും ഒരുമിക്കുകയാണ്. നേരത്തെ തന്നെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോഴാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമയിലായിരിക്കും ഐശ്വര്യ നായികയായെത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സിനിമയിലാണോ എന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണമില്ലെങ്കിലും മണിരത്‌നത്തിനൊപ്പമെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

Aishwarya Rai

മണി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ വാര്‍ത്ത സത്യമാണ്.ഗുരുവിന്റെ കൂടെ വീണ്ടും ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഒരുപാട് സന്തോഷമുണ്ട്. കാത്തിരിപ്പിനൊടുവില്‍ അത് സംഭവിക്കുകയാണ്. തിരിച്ച് സ്‌കൂളിലേക്ക് തന്നെ തിരിച്ചെത്തുകയാണ് താനെന്നും ഐശ്വര്യ പറയുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

സബ്സ്ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X