»   » ഐശ്വര്യ റായ് തിരിച്ചുവരുമോ?

ഐശ്വര്യ റായ് തിരിച്ചുവരുമോ?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിലെ സൗന്ദര്യ റാണി ഐശ്വര്യ റായ് ബച്ചന്‍ സിനിമയിലേക്ക് ഉടന്‍ തിരിച്ചുവരുമോ? ആരാധകര്‍ കാത്തിരിക്കുന്ന ഈ ചോദ്യത്തിന് ഇനിയും ഉത്തരമായില്ല.

ഹിമേഷ് രേഷാമിയ്യയുടെ എവര്ഗ്രീന്‍ ഹിറ്റ് സിനിമ മാസൂമിന്റെ റീമേക്കില്‍ ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്നു എന്ന വാര്‍ത്ത ബോളിവുഡില്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. നസ്‌റുദ്ദീന്‍ ഷായും ശബാന ആസ്മിയും തകര്‍ത്തഭിനയിച്ച 1983 ലെ മോസൂമിനെ അഭിഷേകും ഐശ്വര്യയും ചേര്‍ന്ന് ഒരിക്കല്‍ കൂടി അനശ്വരമാക്കുമെന്ന കാത്തിരിപ്പിലായിരുന്നു ഹിന്ദി സനിമ ലോകം. എന്നാല്‍ ഇപ്പോള്‍ ഒരു സിനിമയും ചെയ്യുന്നില്ല എന്നാണ് ഐശ്വര്യോട് അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രസവത്തിന് ശേഷം ആഷിനെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് വാര്‍ത്തകള്‍ പലതും പിന്നെയും പരന്നിരുന്നു. കരണ്‍ ജോഹറിന്റെ ചരിത്ര സിനിമയിലൂടെയായിരിക്കും ഐശ്വര്യയുടെ തിരിച്ചുവരവ് എന്നൊരു ശ്രുതി പറഞ്ഞിരുന്നു. മുഖ്യ നായികാ കഥാപാത്രമായി ഐശ്വര്യയെത്തന്നെ വേണമെന്ന വാശിയിലായിരുന്നു കരണ്‍ ജോഹര്‍. പക്ഷേ ഐശ്വര്യ ഇതിനോടും യെസ് മൂളിയിട്ടില്ല എന്നാണ് കേള്‍ക്കുന്നത്.

ഇതിനിടെ ശ്രീറാം മാധവിന്റെ ത്രില്ലര്‍ സിനിമയില്‍ ഐശ്വര്യ നായികയാകുമെന്ന് വാര്‍ത്തപരന്നിരുന്നു. സെയ്ഫ് അലി ഖാന്‍ നിര്‍മ്മിക്കു ചിത്രത്തില്‍ യുവതാരം വരുണ്‍ ധവാന്‍ നായകനാകുമെന്നും പറഞ്ഞ് കേട്ടിരുന്നു. പക്ഷേ അതും നടന്നില്ല. ഏറ്റവും ഒടുവില്‍ ഷാറൂഖ് ഖാന്റെ ഹാപ്പിന്യൂയറിലൂടെ ഐശ്വര്യ വീണ്ടുമെത്തുന്ന് വലിയ പ്രചാരണം തന്നെ ഉണ്ടായി.

നല്ല തിരക്കഥ കിട്ടിയാല്‍ അഭിനയിക്കുമെന്ന് ഐശ്വര്യ തന്നെ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. തിരിച്ചുവരാന്‍ താന്‍ സിനിമയില്‍ നിന്ന് പോയിട്ടില്ലെന്ന നിലപാടിലാണ് ബോളിവുഡിന്റെ ആഷ് ഇപ്പോഴും.

English summary
When you heard the news about Bollywood power couple Abhishek Bachchan and Aishwarya Rai teaming up for Himesh Reshammiya's 'Masoom' remake you know something is wrong, right?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam