»   » പരസ്യത്തിലൂടെ തിരിച്ചുവരവ് മഞ്ജുവിന് തിരിച്ചടി?

പരസ്യത്തിലൂടെ തിരിച്ചുവരവ് മഞ്ജുവിന് തിരിച്ചടി?

Posted By:
Subscribe to Filmibeat Malayalam

വലിയ ആര്‍പ്പും ബഹളവുമായി കൊണ്ടാടിയ മഞ്ജുവിന്റെ തിരിച്ചുവരവിന് ചെറിയൊരു തിരിച്ചടിയേറ്റോ?. ഏറ്റെന്നാണ് തോന്നുന്നത്. അത്തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചു കൊണ്ട് മഞ്ജു തിരിച്ചുവരുന്നു എന്ന റിപ്പോര്‍ട്ട് വന്നതു മുതല്‍ പരസ്യത്തിന്റെ ഷൂട്ടിങ് ദിവസം വരെ വലിയ കോലാഹലങ്ങളായിരുന്നു. പക്ഷേ പരസ്യം പുറത്തിറങ്ങിയതോടെ പ്രതീക്ഷയെല്ലാം മുങ്ങിപ്പോയി.

പരസ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ടാഗ് ലൈനെ പോലും സാധൂകരിക്കാത്ത പരസ്യമെന്ന വിമര്‍ശനവുമുയര്‍ന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് പരാജയപ്പെട്ട പരസ്യം പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചെന്നാണ്. പുതിയ പരസ്യത്തില്‍ മുന്‍ ലോകസുന്ദരിയും ബച്ചന്‍ കുടുംബത്തിലെ മരുമകളുമായ ഐശ്വര്യ റായി ബച്ചനെ തന്നെ നായികയാക്കാനാണ് തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Manju Warrier and Aishwarya Rai

മഞ്ജുവിനെയും ഐശ്വര്യയെയും ഒരുമിപ്പിച്ച് ഒരു പരസ്യം കൂടെ ചിത്രീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കുന്നു എന്നാണ് കേള്‍ക്കുന്നത്. പ്രസവത്തിന് ശേഷം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെയാണ് ആഷ് മടങ്ങിയെത്തിയത്. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തിരിച്ചുവന്നഭിനയിച്ച പരസ്യം ശ്രദ്ധിക്കപ്പെടാതെ പോയത് മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Manju Warrier made her comeback in the industry through the Kalyan Jewellers Ad, which disappointed all the audience. The Ad failed to impress the audience and did not even carry a message which was apt for their tagline. Now the latest buzz is that Kalyan Jewellers are planning to withdraw Manju Warrier's Ad!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam