കാനിലെ ഐശ്വര്യയെ കാണാം അതിശയിയ്ക്കാം

By Lakshmi

കാനിലെ ചുവന്ന പരവതാനിയില്‍ എത്തിയ ഐശ്വര്യ റായിയുടെ സൗന്ദര്യം കണ്ട് കണ്ണുമഞ്ഞളിച്ചിരിക്കുകയാണ് സകലരും. അതിശയിപ്പിക്കുന്ന തരത്തിലുള്ള മാറ്റാണ് കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നിന്നും ഇത്തവണത്തെ മേളയ്ക്കിടെ ഐശ്വര്യ സ്വന്തമാക്കിയിരിക്കുന്നത്. അന്ന് പ്രസവശേഷം ഐശ്വര്യ ശരീരം ശ്രദ്ധിക്കുന്നില്ലെന്നും തടിച്ചിയായെന്നും ഒരുപാട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് വിമര്‍ശകര്‍ക്കെല്ലാം തങ്ങളുടെ വാക്കുകള്‍ തിരിച്ചെടുക്കേണ്ടിവന്നിരിക്കുകയാണ്. പൂര്‍വ്വാധികം സുന്ദരമായ ശരീരവുമായിട്ടാണ് ഐശ്വര്യ ഇത്തവ കാനില്‍ എത്തിയിരിക്കുന്നത്.

ഐശ്വര്യയുടെ കാന്‍ അപ്പിയറന്‍സ് കണ്ട് കണ്ണ് തള്ളിയവരുടെ കൂട്ടത്തില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനുമുണ്ട്. ഇത്തവണ അഭിഷേക് ഐശ്വര്യയ്‌ക്കൊപ്പം കാനിലേയ്ക്ക് പോയിട്ടില്ല. പക്ഷേ കാനിലെ റെഡ് കാര്‍പ്പറ്റില്‍ എത്തിയ ഭാര്യയുടെ ലുക്ക് കണ്ട് താന്‍ അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ചുവെന്നാണ് അഭിഷേക് ട്വീറ്റ് ചെയ്തിരിക്കുന്നത്. 52 മണിക്കൂര്‍ തുടര്‍ച്ചയായ ജോലിയ്ക്കുശേഷം ഉറങ്ങാന്‍ കിടക്കുമ്പോഴാണ് താന്‍ ഐശ്വര്യയുടെ കാന്‍ ചിത്രം കണ്ടതെന്നും കണ്ട് തന്റെ കണ്ണു തള്ളിയെന്നുമാണ് അഭിയുടെ ട്വീറ്റ്.

മനംമയക്കുന്ന മത്സ്യകന്യക

കാനിലെ ഐശ്വര്യയെ കാണാം അതിശയിയ്ക്കാം

ഇതേ വരെ കാനില്‍ എത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്കുകളില്‍ ഏറ്റവും മനോഹരമായത് എന്നാണ് എല്ലാവരും ഇത്തവണത്തെ ഐശ്വര്യയുടെ കാന്‍ ലുക്കിനെ വിശേഷിപ്പിക്കുന്നത്. സ്വര്‍ണവര്‍ണത്തിലുള്ള ഫിഷ്‌കട്ട് ഗൗണും ചുണ്ടിലും നഖങ്ങളിലും കടുംചുവപ്പ് ചായവുമായി എത്തിയ ഐശ്വര്യ സുന്ദരിയല്ലെന്ന് ആരെങ്കിലും പറയുമോ.

അതിശയിപ്പിക്കുന്ന വടിവുകള്‍

കാനിലെ ഐശ്വര്യയെ കാണാം അതിശയിയ്ക്കാം

സുന്ദരിപ്പട്ടം ചൂടിയകാലത്തുപോലും ഐശ്വര്യ ഇത്രയേറെ സുന്ദരിയായി കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്. അത്രയ്ക്കും അടിമുടി മനോഹരിയായിട്ടാണ് ഗോള്‍ഡന്‍ ഗൗണില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റിലെത്തിയത്.

വെളുത്ത ഗൗണിലും ഐശ്വര്യ സുന്ദരി

കാനിലെ ഐശ്വര്യയെ കാണാം അതിശയിയ്ക്കാം

ഗോള്‍ഡന്‍ ഫിഷ് കട്ട് ഗൗണുമണിഞ്ഞ് എത്തിയതിന് ശേഷം വെളുത്ത ഗൗണില്‍ ആദ്യ സന്ദര്‍ശനം നടത്തിയപ്പോഴും ഐശ്വര്യ ഏവരെയും അതിശയിപ്പിച്ചു. ലോ ഓറിയല്‍ പാരിസിന് വേണ്ടികൂട്ടിയാണ് ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍ ചുവടുവെച്ചത്.

ഐശ്വര്യയുടെ വസ്ത്രം കോപ്പിയടിയോ

കാനിലെ ഐശ്വര്യയെ കാണാം അതിശയിയ്ക്കാം

നാനാഭാഗത്തുനിന്നും ഐശ്വര്യയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് കമന്റുകള്‍ വരികയാണ്. ഇതിനിടെ ഐശ്വര്യ ഇത്തവണ കാനില്‍ അണിഞ്ഞ ഗോള്‍ഡന്‍ ഫിഷ് കട്ട് ഗൗണ്‍ ബ്രോഡ് വേ താരം ക്രിസ്റ്റിന്‍ ചെനോവെത്തിന്റെ ഗൗണിന്റെ കോപ്പിയാണെന്നുള്ള വിമര്‍ശനങ്ങളും വന്നുകഴിഞ്ഞു. കാ്‌ഴ്ചയ്ക്ക് രണ്ടും ഒരുപോലെ തോന്നിയ്ക്കുകയും ചെയ്യുന്നു.

2013ല്‍ ഐശ്വര്യ കാനിലെത്തിയപ്പോള്‍

കാനിലെ ഐശ്വര്യയെ കാണാം അതിശയിയ്ക്കാം

മുന്‍വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഐശ്വര്യ എത്തിയപ്പോഴുള്ള മൂന്ന് ചിത്രങ്ങളാണിത്. ഇതുമായി താരതമ്യപ്പെടുത്തിയാല്‍ എത്ര അതിശയകരമായ മാറ്റമാണ് താരം കൈവരിച്ചിരിക്കുന്നതെന്ന് മനസിലാക്കാം.

 കാന്‍ ഐശ്വര്യയുടെ ആദ്യ ലുക്ക്

കാനിലെ ഐശ്വര്യയെ കാണാം അതിശയിയ്ക്കാം

2002ലായിരുന്നു ഐശ്വര്യ റായ് ആദ്യമായി കാന്‍ ചലച്ചിത്രമേളയ്‌ക്കെത്തിയത്. അന്ന് പരമ്പരാഗത ഇന്ത്യന്‍ വേഷമായിരുന്നു ഐശ്വര്യയുടേത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X