അമ്മായിയമ്മപ്പോര്, ഐശ്വര്യ ബച്ചന്‍ കുടുംബംവിടുന്നു

By Aswathi

ഇന്ത്യയിലെ നമ്പര്‍വണ്‍ താരകുടുംബമായ ബച്ചന്‍ കുടുംബത്തിലും പൊട്ടിത്തെറി!. അതും അമ്മായിയമ്മ-മരുമോള്‍ പോര്? വഴക്ക് മൂത്തതോടെ ഐശ്വര്യ റായ് അഭിഷേക് ബച്ചനെയും മകള്‍ ആരാധ്യയെയും കൂട്ടി വീടു മാറാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

തന്റെ വ്യക്തി ജീവിതത്തില്‍ അമ്മായിയമ്മ ജയാ ബച്ചന്‍ പരിധിവിട്ട് ഇടപെടുന്നെന്നാണ് മുന്‍ ലോകസുന്ദരിയും ലോകസിനിമാ താരവുമായ ഐശ്വര്യ റായുടെ പരാതി. മുംബൈയിലുള്ള അമിതാഭ് ബച്ചന്റെ ബംഗ്ലാവിലാണ് ഇപ്പോള്‍ ഐശ്വര്യയും മകളും ഭര്‍ത്തവിനൊപ്പം താമസിക്കുന്നത്. അമ്മായിയമ്മയുമായി സ്വരചേര്‍ച്ചയുണ്ടായുണ്ടായതോടെ അഭിഷേകിനും മകള്‍ ആരാധ്യയ്ക്കുമൊപ്പം താന്‍ അടുത്തിടെ സ്വന്തമായി വാങ്ങിയ ഫഌറ്റിലേക്ക് മാറാനാണത്രെ ഐശ്വര്യയുടെ തീരുമാനം.

Bachchan Family

അതേ സമയം, അഭിഷേകുമായും അമിതാഭ് ബച്ചനുമായും ഐശ്വര്യയ്ക്ക് പിണക്കമൊന്നുമില്ല. ജയാബച്ചന്റെ പരിധിവിട്ടുള്ള ഇടപെടലിനോട് ആഷ് ഇതുവരെ കടുത്ത് സംസാരിച്ചിട്ടില്ലെന്നും കേള്‍ക്കുന്നുണ്ട്. പ്രശ്‌നം അധികം വഷളാവുന്നതിന് മുമ്പ് വീടുമാറാന്‍ ആഷ് അഭിയില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് ബോളിവുഡ് ഗോസിപ്പു വീരന്മാര്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍.

വിവാഹത്തോടെ ഐശ്വര്യ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ആരാധ്യ പിറന്നതിനു ശേഷം ചില പരസ്യങ്ങളിലൂടെയും മറ്റും ആഷ് തന്റെ തിരിച്ചുവരവ് അറിയിച്ചു. ഈ തിരിച്ചുവരവിന് ജയാബച്ചന്‍ എതിരു നിന്നതാണ് സ്വരച്ചേര്‍ച്ചയ്ക്ക് വഴിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X