ആഷ് പുതിയ ലുക്കില്‍
അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ഐശ്വര്യ റായ് ബച്ചന്‍ അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡിലേക്ക്മടങ്ങുന്ന ഐശ്വര്യറായി രാജ്യാന്തര ഫാഷന്‍ മാസിക വോഗില്‍ പുതിയ രൂപഭാവങ്ങളോടെയാണ് തന്റെ വരവറിയിച്ചത്
തന്റെ എക്കാലത്തേയും മികച്ച ഫോമിലാണ് താരമിപ്പോഴെന്നാണ് വോഗ് ഇന്ത്യ കവര്‍ ഷൂട്ട് ഫോട്ടോ കണ്ട ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

ഇടക്കാലത്ത് തടിച്ച് രൂപം മാറിപോയ താരത്തെ കാന്‍ റെഡ് കാര്‍പ്പറ്റില്‍ കണ്ടപ്പോള്‍ കണക്കിന് പരിഹസിച്ചവരാണ് പലരും. അമ്മയായതിന് ശേഷം ഫിറ്റ്‌നസില്‍ ശ്രദ്ധിച്ച് തടി കുറച്ച ഐശ്വര്യ കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ ശരിക്കും തിളങ്ങിരുന്നു. ഇപ്പോള്‍ കൂടുതല്‍ ചെറുപ്പമായി ഐശ്വര്യ തിരിച്ചെത്തിയിരിക്കുന്നു.70കളിലെ അമേരിക്കന്‍ ശൈലിയിലാണ് ആഷിന്റെ പുതിയ അവതാരം.
സഞ്ജയ് ഗുപ്ത ഒരുക്കുന്ന ആഷിന്റെ മടങ്ങിവരവ് ചിത്രമായ ജാസ്ബാ കൊറിയന്‍ സിനിമ സെവന്‍ ഡെയ്‌സിന്റെ റീമേക്കാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇര്‍ഫാന്‍ഖാനും ശബാന ആസ്മിയും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. കരണ്‍ജോഹറിന്റെ യേ ദില്‍ ഹെ മുഷ്‌കിലിലും ആഷ് അഭിനയിക്കും.


Click it and Unblock the Notifications