ദുല്‍ഖറിനൊപ്പമുള്ള ഈ ഫോട്ടോ കാണുമ്പോള്‍ ആഷിന് ദേഷ്യം വരുന്നത്രെ
ഏഷ്യാവിഷന്‍ അവാര്‍ഡ് നിശയില്‍ മലയാളത്തിന്റെ താരപുത്രനും യങ്സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനൊപ്പം മുന്‍ ലോക സുന്ദരി ഇരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ മലയാളികള്‍ ആഘോഷമാക്കിയിരുന്നു. പക്ഷെ ഈ ഫോട്ടോ കാണുമ്പോള്‍ ആഷിന് ദേഷ്യം വരുന്നെന്നാണ് ബോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന വിവരം.
ദുല്‍ഖര്‍ സല്‍മാനോട് ആഷിനെന്താ ഇത്രയ്ക്ക് ദേഷ്യമെന്നാവും ചിന്തിക്കുന്നത്. ആദ്യം അങ്ങനെയാണ് എല്ലാവരും ചിന്തിച്ചത്. പിന്നെയാണ് കാര്യം മനസ്സിലായാത്. ദുല്‍ഖര്‍ സല്‍മാനെയല്ല ആ പേരിനെയാണ് ആഷ് വെറുക്കുന്നതെന്ന്.

ഏഷ്യാ വിഷന്റെ ഐക്കണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ് വാങ്ങാനാണ് ഐശ്വര്യ ചടങ്ങിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന് ഐശ്വര്യയ്ക്കടുത്തായിരുന്നു സീറ്റ്. ഇരുവരും ഒന്നിച്ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോള്‍, ബോളിവുഡ് ഗോസിപ്പുകോളങ്ങള്‍ വീണ്ടും നിറഞ്ഞു, ഐശ്വര്യയും സല്‍മാനും ഒരു വേദിയില്‍...പോരെ പൂരം.
സല്‍മാന്‍ എന്ന പേര് തന്റെ പേരിനൊപ്പം കേള്‍ക്കുന്നത് പോലും ആഷിനിപ്പോള്‍ ഇഷ്ടമല്ല. ദുല്‍ഖറല്ല പ്രശ്‌നം, സല്‍മാനാണ്. അഭിഷേക് ഭച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പം സന്തോഷ കുടുംബ നയ്ക്കുന്ന ഐശ്വര്യയെ മുന്‍ കാമുകന്റെ പേര് ഓര്‍മപ്പെടുത്തുന്ന ഈ ഫോട്ടോയും വാര്‍ത്തയും അലോസരപ്പെടുത്തുന്നു എന്നാണ് അറിയുന്നത്.


Click it and Unblock the Notifications