»   » സഖാവിന് ശേഷം നിവിന്റെ രോഗമെന്താണെന്ന് മനസിലായി 'ലാഫിങ് മാനിയ!

സഖാവിന് ശേഷം നിവിന്റെ രോഗമെന്താണെന്ന് മനസിലായി 'ലാഫിങ് മാനിയ!

Posted By: Sanviya
Subscribe to Filmibeat Malayalam


ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ രാജേഷ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തി. ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിച്ച വൈദേഹി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. എന്നാല്‍ ഐശ്വര്യ രാജേഷ് ആദ്യം ഡേറ്റ് നല്‍കിയ മലയാള ചിത്രം നിവിന്‍ പോളിയുടെ സഖാവായിരുന്നു.

ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുന്ന സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ നടി. അതിനിടെ യുവത്വങ്ങളുടെ ഹരമായ മലയാളത്തിലെ നടന്മാര്‍ നിവിന്‍ പോളിയുടെയും ദുല്‍ഖര്‍ സല്‍മാന്‌റെയും കൂടെ അഭിനയിച്ചതിന്റെ വ്യത്യസ്തമായ അനുഭവം നടി പങ്കു വെച്ചു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ രാജേഷ് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ....


ജാഡകളൊന്നുമില്ല

ഒരു വലിയ നടന്റെ മകനാണെന്നുള്ള ഒരു ഭാവവുമില്ല. വളരെ സപ്പോര്‍ട്ടീവാണ്. ജാഡകളൊന്നുമില്ലാതെ നല്ല ഫ്രണ്ട്‌ലിയായി ഇടപ്പെടും. ഐശ്വര്യ രാജേഷ് പറയുന്നു.


ഫുള്‍ടൈം ചിരിയാണ്

നിവിന്‍ ഫുള്‍ടൈം ചിരിയാണ്. ഷോട്ട് കഴിഞ്ഞാല്‍ അപ്പോള്‍ ചിരിക്കും. ഇടയ്ക്കിടെ തമാശ പറയും. ചിരിയും കോമഡിയും കൂടെയായപ്പോള്‍ നിവിന്റെ രോഗം എന്താണെന്ന് പിടികിട്ടി. അതിനൊരു പേരിട്ടു. 'ലാഫിങ് മാനിയ'.


ജോമോന്റെ സുവിശേഷങ്ങള്‍

ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ജനുവരി 19ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ദുല്‍ഖര്‍ സല്‍മാന്‍, മുകേഷ്, ഐശ്വര്യ രാജേഷ്, മുകേഷ്, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


പൊളിറ്റിക്കല്‍ ഡ്രാമ

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് ഒരു ഗംഭീര പൊളിറ്റിക്കല്‍ ഡ്രാമയാണെന്നാണ് അറിയുന്നത്. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഷൂട്ടിങ് പൂര്‍ത്തിയാകാത്തതും മറ്റ് ചില സാങ്കേതിക പ്രശ്‌നങ്ങളാലും ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചു.


സഖാവ് -റിലീസ്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാര്‍ച്ച് 17ന് സഖാവ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. യൂണിവേഴ്‌സ് സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.


English summary
Aishwarya Rajesh about Nivin Pauly and Dulquer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam