»   » നിവിന്‍ പോളിക്ക് മുമ്പ് ദുല്‍ഖറിനൊപ്പം; സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നായിക

നിവിന്‍ പോളിക്ക് മുമ്പ് ദുല്‍ഖറിനൊപ്പം; സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നായിക

Posted By: Rohini
Subscribe to Filmibeat Malayalam

ദേശീയ ശ്രദ്ധ നേടിയ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് ശ്രദ്ധേയയായത്. തമിഴകത്ത് മിന്നി നില്‍ക്കുന്ന നടി ഇപ്പോള്‍ മലയാളത്തിലേക്ക് എത്തുകയാണ്. അതും മലയാളത്തിലെ രണ്ട് യുവ സൂപ്പര്‍താരങ്ങളുടെ നായികയായി.

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരില്‍ ഒരാള്‍ ഐശ്വര്യയാണ്. അതിന് പിന്നാലെ ഇതാ ദുല്‍ഖറിന്റെ നായികയായും ഐശ്വര്യ എത്തുന്നു.

ദുല്‍ഖറിന്റെ നായിക

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഐശ്വര്യ രാജേഷാണ്. ട്വിറ്ററിലൂടെ ഐശ്വര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

ഐശ്വയ്‌ക്കൊപ്പം

ഐശ്വര്യയ്‌ക്കൊപ്പം തമിഴ് ഹാസ്യ നടന്‍ മനോബാലയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

ഐശ്വര്യ സിനിമയില്‍

തമിഴ്, തെലുങ്ക് നടന്‍ രാജേഷിന്റെ മകളായ ഐശ്വര്യ 2011 ല്‍ അവര്‍ഗളും ഇവര്‍ഗളും എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. അതിന് ശേഷം കാര്യമായി ശ്രദ്ധിക്കപ്പെടാത പോയ നടി റമ്മി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്കമുട്ടൈ വിജയിച്ചതോടെ ഐശ്വര്യയുടെ നല്ല നേരം തെളിയുകയായിരുന്നു.

സത്യന്‍ ചിത്രത്തില്‍ ഐശ്വര്യ

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളാണ് ഐശ്വര്യ. അനുപമ പരമേശ്വരനാണ് മറ്റൊരു നായികാ വേഷം ചെയ്യുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറം രചന നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. മുകേഷാണ് അച്ഛന്റെ വേഷം ചെയ്യുന്നത്. ദുല്‍ഖറിന്റെ സഹോദരനായി വിനു മോഹനും എത്തുന്നു.

ഐശ്വര്യ രാജേഷിന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....

English summary
Aishwarya Rajesh, the popular Tamil actress is all set to share the screen with Dulquer Salmaan. Aishwarya will play one of the two female leads in the upcoming Sathyan Anthikad movie Jomonte Suviseshangal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam