»   » ബ്ലൂവെയില്‍ ഗെയിമിനെ കുറിച്ച് നിവിന്റെയും ദുല്‍ഖറിന്റെയും നായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

ബ്ലൂവെയില്‍ ഗെയിമിനെ കുറിച്ച് നിവിന്റെയും ദുല്‍ഖറിന്റെയും നായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Posted By: Rohini
Subscribe to Filmibeat Malayalam

കൊലയാളി ഗെയിമായ ബ്ലൂ വെയില്‍ ലോകത്ത് അപകടകരമായി വൈറലാകുകയാണ്. ഗെയി കളിച്ച് സ്വയം ആത്മഹത്യ ചെയ്ത ചെറുപ്പക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുന്നു. കേരളത്തില്‍ ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ട് മലയാളികളെയും ഞെട്ടിക്കുന്നു.

ഇപ്പോഴിതാ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ്. തനിക്ക് ഏറ്റവും അടുത്ത് പരിചയമുള്ള കൗമാരക്കാരന്‍ ബ്ലൂവെയില്‍ ഗെയിമിന് ശേഷം ആത്മഹത്യ ചെയ്തു എന്ന് ബിഹൈന്റ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ വെളിപ്പെടുത്തി.

23 കാരന്‍ ആത്മഹത്യ ചെയ്തത്

അതെ, എന്റെ സഹോദരന്റെ കൂട്ടുകാരനും, കുടുംബ സുഹൃത്തുമായ 23 കാരന്‍ ബ്ലൂ വെയില്‍ ഗെയിമിന് ശേഷം ആത്മഹത്യം ചെയ്തു. ആ സംഭവം തന്നെ ഞെട്ടിച്ചു എന്ന് ഐശ്വര്യ പറയുന്നു.

ബാന്‍ ചെയ്യണം

ആ ഗെയിന്‍ ബാന്‍ ചെയ്യണം എന്നാണ് ഐശ്വര്യയുടെ അഭിപ്രായം. ചെറുപ്പക്കാരായ യുവാക്കള്‍ ഈ ഗെയിമിന് അടിമപ്പെട്ടുകൊണ്ടിരിയ്ക്കുന്ന അവസ്ഥ അപകടകരമാണ്. കുടുംബ സുഹൃത്ത് മരിച്ചു എന്ന വാര്‍ത്ത രാവിലെ കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.

കേരളത്തില്‍ സംഭവിച്ചത്

കേരളത്തില്‍ ഈ ഗെയിമിന് ശേഷം രണ്ട് കുട്ടികള്‍ മരിച്ചു എന്നാണ് ഞാന്‍ അറിഞ്ഞത്. കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ് തകരുന്നു. - ഐശ്വര്യ രാജേഷ് പറഞ്ഞു.

മലയാളികള്‍ക്ക് ഐശ്വര്യ

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയെ മലയാളികള്‍ക്ക് പരിചയം. സഖാവ് എന്ന ചിത്രത്തില്‍ നിവിന്റെ നായികയായും ഐശ്വര്യ എത്തി.

English summary
Actor Aishwarya Rajesh, who will be making her debut in Bollywood with Arjun Rampal's Daddy, revealed that her family friend has become the latest victim of dangerous Blue Whale challenge. The central government has directed social media companies to remove all the links related to the game.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam