twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യയുടെ പിന്മാറ്റം അസിന്റെ ഭാഗ്യമാകുമോ?

    By Lakshmi
    |

    പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തിലൂടെ ഐശ്വര്യ റായ് കളരി അഭ്യാസിയായ കഥാപാത്രമായി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്തകളുടെ ചൂടുമാറിയിട്ടില്ല. അതിനുമുമ്പേ ഐശ്വര്യ ചിത്രം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. തല്‍ക്കാലം സിനിമയിലേയ്‌ക്കൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്നും ചില പ്രത്യേക കാരണങ്ങളാല്‍ മണിരത്‌നം ചിത്രം ഐശ്വര്യ ഉപേക്ഷിക്കുകയാണെന്നുമാണ് ബച്ചന്‍ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

    ഐശ്വര്യ വേണ്ടെന്നുവച്ചത് ഇപ്പോള്‍ മറ്റൊരു യുവനടിയുടെ ഭാഗ്യമായി മാറിയിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ഐശ്വര്യയ്ക്കായി തയ്യാറാക്കിയ റോളിലേയ്ക്ക് അസിനെ ആണത്രേ പരഗിണിച്ചിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് മണിരത്‌നമോ അസിനോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വലിയൊരു ഭാഗ്യമായിരിക്കും അസിന് ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യ ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് പോയ അസിന് കഴിഞ്ഞ വര്‍ഷം ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. 2014ലും ഡിസംബറില്‍ മാത്രമാണ് അസിന്‍ ചിത്രം റിലീസ് ചെയ്യുകയുള്ളു. പൊതുവേ പുതിയ ചിത്രങ്ങളൊന്നുമില്ലാതിരിക്കുന്ന അസിന് മണിരത്‌നം ചിത്രം മികച്ചൊരു അവസരമാകുമെന്നകാര്യത്തില്‍ സംശയമില്ല.

    കടല്‍ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം ഒരുക്കുന്ന ഈ ചിത്രം വമ്പന്‍ താരനിരയുള്ളൊരു ചിത്രമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. തമിഴകത്തെ രണ്ട് സൂപ്പര്‍താരങ്ങളായ മഹേഷ് ബാബുവും നാഗാര്‍ജ്ജുനയും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ശ്രുതി ഹസ്സനാണ് ചിത്രത്തിലെ മറ്റൊരു നായിക.

    Aishwarya Rai

    25വര്‍ഷങ്ങള്‍ക്കുശേഷം നാഗാര്‍ജ്ജുനയും മണിരത്‌നവും ഒന്നിയ്ക്കുന്ന ചിത്രമാണിത്. 1989ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയാണ് ഇതിന് മുമ്പ് ഇവര്‍ ഒന്നിച്ച അവസാന ചിത്രം. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുകയെന്നാണ് കേള്‍ക്കുന്നത്. എആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

    English summary
    Latest buzz doing the rounds is that Aishwarya Rai has been replaced by Asin in Mani Rathnam's film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X