ഐശ്വര്യയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ ആരാധ്യ !

By Lakshmi

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായെങ്കിലും ഐശ്വര്യ റായി എപ്പോഴും എല്ലാവരും ഉറ്റുനോക്കുന്ന താരമാണ്. ഗര്‍ഭിണിയായതോടെ അഭിനയം വിട്ട ഐശ്വര്യ ഇപ്പോഴും മാതൃത്വം ആസ്വദിയ്ക്കുകയും കുടുംബകാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന തിരക്കിലാണ്. പ്രസവശേഷം ശരീരം നന്നേ തടിച്ചപ്പോള്‍ ഐശ്വര്യയ്ക്ക് കേള്‍ക്കേണ്ടിവന്ന പഴികളള്‍ക്ക് കണക്കില്ല.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തടിയുമായി എത്തിയ ഐശ്വര്യയ്‌ക്കെതിരെ പല വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ താന്‍ സൗന്ദര്യത്തേക്കാളേറെ മാതൃത്വത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞ് ഐശ്വര്യ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു. അവിടുന്നങ്ങോട്ട് ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ ഐശ്വര്യയ്ക്ക് വന്ന മാറ്റം കണ്ട് വിമര്‍ശിച്ചവരുടെയെല്ലാം നാവിറങ്ങിയിട്ടുണ്ടാകണം. അത്രയ്ക്ക് സ്ലിം ആയി പൂര്‍വ്വാധികം സുന്ദരിയായ ഐശ്വര്യ 2014ല്‍ കാനിലെത്തിയപ്പോള്‍ ഏവരും അമ്പരന്നു നോക്കിനിന്നുപോയി.

aradya

ഈ ഫിറ്റ്‌നസിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചാല്‍ ഐശ്വര്യ പറയുന്നത് മകള്‍ ആരാധ്യയാണ് തന്റെ ഫിറ്റ്‌നസ് ട്രെയിനര്‍ എന്നാണ്. രണ്ടര വയസുകാരിയായ ആരാധ്യയ്ക്ക് പിന്നാലെ ഓടിയാണത്രേ ഐശ്വര്യയുടെ തടി കുറഞ്ഞത്. മകള്‍ തന്നെ ഒരു നിമിഷം പോലും വെറുതെ നിര്‍ത്താറില്ലെന്നാണ് താരം പറയുന്നത്. ഭാര്യയുടെ ഫിറ്റ്‌നസിനെക്കുറിച്ച് അഭിഷേകിനോട് ചോദിച്ചാല്‍ അഭിഷേക് പറയുന്നത് ഫിറ്റ്‌നസിനായി ഐശ്വര്യ ഒന്നും ചെയ്യാറില്ല, മികച്ച ശരീരം ഐശ്വര്യയ്ക്ക് ലഭിച്ച ദൈവാനുഗ്രഹമാണെന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X