ഐശ്വര്യ അഭിസാരികയുടെ വേഷത്തില്‍
ഇന്ത്യന്‍ നടിയെന്ന വ്യക്തിത്വത്തില്‍ നിന്നും ഒരു അന്താരാഷ്ട്ര താര പരിവേഷത്തിലേക്ക് നീങ്ങുകയാണ് ഐശ്വര്യ റായ് ബച്ചന്‍.
ആഷിനെ തേടിയെത്തുന്ന പുത്തന്‍ വേഷങ്ങള്‍ ഇതിന് സാക്ഷ്യം നില്‌ക്കുന്നു. 2001ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമായ ചാവോസിന്റെ ഹോളിവുഡ് പതിപ്പിലെ വേഷമാണ് ആഷിനെ തേടിയെത്തിയ ഏറ്റവും പുതിയ വേഷം.
ഇതില്‍ ഒരു അഭിസാരികയുടെ വേഷമാണ് ആഷിനുള്ളത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചാവോസ്‌് ആഷിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് ആകുമെന്നാണ് കരുതപ്പെടുന്നത്.
ഐശ്വര്യ ഇപ്പോള്‍ തന്നെ രണ്ട് ഹോളിവുഡ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു കഴിഞ്ഞു. പിങ്ക് പാന്തര്‍ 2 ആണ് ഐശ്വര്യയുടെ ഇനി പുറത്തിറങ്ങാനിരിയ്‌ക്കുന്ന ഹോളിവുഡ് ചിത്രം.
ഇതിനിടെ മമ്മി ചിത്രങ്ങളിലെ നായക പദവിയിലൂടെ പ്രശസ്‌തനായ ബ്രണ്ടന്‍ ഫ്രേസറുമൊത്ത് ബച്ചന്‍ മരുമകള്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഐശ്വര്യയുടെ മേനിയഴക്


Click it and Unblock the Notifications