മണിരത്നം ചിത്രത്തില്‍ വിക്രവും ഐശ്വര്യയും
അഭിനയത്തികവിലൂടെയും വേഷങ്ങളുടെ വൈവിധ്യത്തിലൂടെയും തെന്നിന്ത്യ കീഴടക്കിയ വിക്രം ബോളീവുഡിലേക്കും കാലെടുത്തു വയ്‌ക്കുന്നു.
ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച 'അന്യന്‍" മൊഴിമാറ്റം നടത്തിയ ബോളീവുഡില്‍ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ബോളീവുഡിനെ തന്നെ ലക്ഷ്യം വയ്‌ക്കാനാണ് വിക്രം തയ്യാറെടുക്കുന്നത്. സാക്ഷാല്‍ മണിരത്‌നമാണ് വിക്രമിനെ ഇത്തവണ ബോളിവുഡില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ വിക്രത്തിന്‍റെ നായികയാവുന്നതാകട്ടെ സാക്ഷാല്‍ ഐശ്വര്യ. തിരക്കുകള്‍ കാരണം ഹോളീവുഡ് അവസരങ്ങള്‍ പോലും വേണ്ടെന്നു വയ്‌ക്കുന്ന ഐശ്വര്യ വിക്രത്തിന്‍റ നായികയായി അഭിനയിക്കാമെന്ന് മണിരത്‌നത്തിന് വാക്ക് കൊടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.
തമിഴിലും ഹിന്ദിയിലും ഒരേ സമയം റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് മണിരത്‌നം ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ വിക്രമിന്‍റെ 'ഭീമ" നല്ല പ്രതികരണമുണ്ടാക്കിയിരുന്നില്ല. 'കന്തസാമി"യാണ് വിക്രമിന്‍റെ അടുത്ത റിലീസ്. കെ എസ് രവികുമാര്‍, അമീര്‍ എന്നിവരുടെ ചിത്രങ്ങളിലും വിക്രമിന് അഭിനയിക്കേണ്ടതുണ്ട്. മണിരത്നത്തിന്‍റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് വിക്രത്തിന്‍റെ എക്കാലത്തെയും ഒന്നായിരുന്നു.


Click it and Unblock the Notifications