For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

  |

  മായാനദി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിലെ അപര്ണ എന്ന കഥാപാത്രം ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. മായാനദിക്ക് ശേഷമായിരുന്നു മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി ഐശ്വര്യ മാറിയിരുന്നത്. ചിത്രത്തിനു ശേഷം മലയാളത്തിലെ യുവതാരങ്ങളുടെ നായികയായിട്ടെല്ലാം ഐശ്വര്യ അഭിനയിച്ചിരുന്നു.

  ആക്രമിക്കപ്പെട്ട യുവതിയായി പാര്‍വ്വതി എത്തുന്നു! പുതിയ ചിത്രം ഉയരെയുടെ ഷൂട്ടിംഗ് ആരംഭിച്ചു!!

  ഫഹദ് ഫാസിലിനൊപ്പമുളള വരത്തന്‍ എന്ന ചിത്രമായിരുന്നു ഐശ്വര്യയുടെതായി ഒടുവില്‍ തിയ്യേറ്റുകളിലെത്തിയിരുന്നത്. ചിത്രം ഐശ്വര്യയുടെ കരിയറിലെ വലിയ വിജയചിത്രമായി മാറിയിരുന്നു. വരത്തന് ശേഷം കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സമൂഹ മാധ്യമങ്ങളിലെ മുറിവേറ്റ അനുഭവങ്ങള്‍ നടി തുറന്നുപറഞ്ഞിരുന്നു.

  എല്ലാ ചിത്രങ്ങള്‍ക്കു താഴെയും

  എല്ലാ ചിത്രങ്ങള്‍ക്കു താഴെയും

  ഓണ്‍ലൈനില്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളുണ്ടായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. എല്ലാ ചിത്രങ്ങള്‍ക്കു താഴെയും യുട്യൂബിലെ എല്ലാ അഭിമുഖങ്ങള്‍ക്കു താഴെയും ഒരേ കമന്റ് കോപ്പി പേസ്റ്റ് ചെയ്യും. ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍ എന്താണ് കാരണമെന്ന് എനിക്കറിയണമായിരുന്നു. ആ കമന്റുകള്‍ ശരിക്കും വേദനിപ്പിക്കുന്നവ ആയിരുന്നു. ആ കമന്റുകള്‍ക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. പിന്നീട് അയാള്‍ എന്നോട് സംസാരിച്ചു. മായാനദിയില്‍ ഞാന്‍ ചെയ്ത ചില രംഗങ്ങളുടെ പേരില്‍ എന്നോട് വെറുപ്പാണെന്നാണ് അയാള്‍ നല്‍കിയ വിശദീകരണം.ഐശ്വര്യ ലക്ഷ്മി പറയുന്നു.

  പക്ഷേ ഞാന്‍ അമ്പരന്നു

  പക്ഷേ ഞാന്‍ അമ്പരന്നു

  ഇത് എന്റെ ജോലി മാത്രമാണെന്ന് ഞാന്‍ അയാളോട് പറഞ്ഞു. അവിടെ വെച്ച് ആയാളുമായുളള സംഭാഷണം ഞാന്‍ നിര്‍ത്തി. പക്ഷേ ഞാന്‍ അമ്പരന്നു. ഇതെന്റെ ജീവിതമാണ് എതു തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അഭിനന്ദിക്കുന്നതും വിമര്‍ശിക്കുന്നതുമൊക്കെ ഒരാളുടെ അവകാശമാണ്. പക്ഷേ ഞാന്‍ ചെയ്ത ഒരു സീനിന്റെ പേരില്‍ അത്രത്തോളം സഹിക്കാനാവാത്ത രീതിയില്‍ എത്തിയിരുന്നു വ്യക്തിഹത്യ. ഐശ്വര്യ ലക്ഷ്മി പറയുന്നു.

  സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും

  സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും

  സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും ഉണ്ടെന്നും നടി അഭിമുഖത്തില്‍ പറയുന്നു. നിങ്ങള്‍ ഒരു സിനിമാ താരമാണെങ്കില്‍ മറ്റൊന്നിനെയുംകുറിച്ച് അഭിപ്രായം പറയരുതെന്നാണ് ചിലര്‍ കരുതുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിന് ചിലര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചിലര്‍ക്ക് ഇഷ്ടമില്ലാത്തതു പറഞ്ഞാല്‍ വ്യക്തിഹത്യ ആരംഭിക്കുമെന്നും അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷമി പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ ഇക്കാര്യം പറഞ്ഞിരുന്നത്.

  പുതിയ സിനിമകള്‍

  പുതിയ സിനിമകള്‍

  അതേസമയം ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രമാണ് ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ആസിഫും ജിസ് ജോയിയും വീണ്ടുമൊന്നിച്ച ചിത്രമാണിത്. ചിത്രത്തില്‍ മികച്ചൊരു കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. ഈ ചിത്രത്തിനു പുറമെ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ കാളിദാസ് ജയറാമാണ് ഐശ്വര്യയുടെ നായകനായി എത്തുന്നത്. അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രത്തിലൂടെ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നത്.

  ദിലീപ്-റാഫി കൂട്ടുകെട്ട് വീണ്ടും? പ്രൊഫസര്‍ ഡിങ്കനു ശേഷം പുതിയ സിനിമ! പോക്കറ്റടിക്കാരനായി ദിലീപ്?

  അജിത്ത് വീണ്ടും മിന്നിക്കാനുളള വരവാണ്! വിശ്വാസം ഷൂട്ടിംഗ് പൂര്‍ത്തിയായി! പൊങ്കലിന് റിലീസ്

  English summary
  aiswary lakshmi says about cyber abuse
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X