ആ ഒരു ദിവസം ഒരിക്കലും മറക്കാനാവില്ല! രജനിയെക്കുറിച്ച് മകള്‍ ഐശ്വര്യ

By Midhun

രജനികാന്ത് ചിത്രം കാലയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കബാലിക്കു ശേഷം പാ രഞ്ജിത്തും തലൈവരും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് ചിത്രത്തിന് വലിയ സ്വീകാര്യത ആരാധകരും സിനിമാ പ്രേമികളും നല്‍കുന്നത്. ജുണ്‍ ഏഴിനാണ് കാല തിയ്യേറ്ററുകളിലേക്കെത്തുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നാനാ പടേക്കര്‍,ഹിമ ഖുറേഷി, ഈശ്വരി റാവു, സമുദ്രക്കനി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കാലയുടെ പുതിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

aiswaya-rajinikanth

ആദ്യ ടീസര്‍ കണ്ടപ്പോള്‍ ലഭിച്ച അതേ ആവേശമാണ് കാലയുടെ പുതിയ ട്രെയിലര്‍ കണ്ടപ്പോള്‍ ലഭിച്ചതെന്നാണ് ആരാധകരും സിനിമാ പ്രേമികളും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നത്. ട്രെയിലര്‍ പുറത്തിറങ്ങുന്നതിനു മുന്‍പായി രജനിയുടെ മകള്‍ ഐശ്വര്യ ധനുഷ് ട്വിറ്ററില്‍ തന്റെ പിതാവിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. കാലയുടെ ട്രെയിലര്‍ ഇറങ്ങുന്ന മെയ് 28 എന്ന ദിവസം ഒരിക്കലും മറക്കാനാവില്ലെന്നാണ് ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

rajinikanth

എഴ് വര്‍ഷം മുന്‍പ് ഇതേ ദിവസം രജനിയെ വിദഗ്ദ ചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയ ഓര്‍മ്മയാണ് ഐശ്വര്യ പങ്കുവെച്ചത്. "മെയ് 28.2011,ഈ ദിവസം ഒരിക്കലും മറക്കില്ല ഞാന്‍. അന്നാണ് ഞങ്ങള്‍ അപ്പയെ ചികില്‍സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയത്. ഈശ്വരാനുഗ്രഹത്താല്‍ കുറച്ച് ദിവസങ്ങള്‍ കൊണ്ട് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി.സിനിമാ സംവിധായക കൂടിയായ ഐശ്വര്യ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X