»   » മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറെന്ന് ഐശ്വര്യ

മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറെന്ന് ഐശ്വര്യ

Posted By:
Subscribe to Filmibeat Malayalam

മകള്‍ ആരാധ്യയെ ഗര്‍ഭംധരിച്ചതുമുതല്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം ഐശ്വര്യ റായ് എന്നാണ് തിരിച്ചെത്തുകയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനകം തന്നെ പലവട്ടം ഐശ്വര്യയുടെ തിരിച്ചുവരവ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നു.

തിരിച്ചുവരവിന് തയ്യാറെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതലല്ലാതെ ഇത്തരത്തിലുള്ള ഒരു വാര്‍ത്തയെയും ഐശ്വര്യ ഇതുവരെ ശരിവച്ചിട്ടില്ല. സിനിമയില്‍ സജീവമല്ലെങ്കിലും പരസ്യ രംഗത്ത് ഐശ്വര്യ ഏറെ പുതിയ കരാറുകള്‍ ഒപ്പുവെയ്ക്കുകയും ഷൂട്ടുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കല്യാണ്‍ ജ്വല്ലറിയുടെ പുതിയ ഷോറൂമിന്റെ ഉത്ഘാടനത്തിനായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ഐശ്വര്യ തനിയക്ക് മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി. മികച്ച കഥയും കഥാപാത്രവുമാണെങ്കില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ബോളിവുഡില്‍ വലിയ താരമാകുന്നതിന് മുമ്പ് തെന്നിന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള ഐശ്വര്യ പിന്നീട് മണിരത്‌നം ഒരുക്കിയ രാവണ്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചിരുന്നു.

English summary
Actress Aiswarya Rai expressed her interest to act in Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam