വിജയ് സൂപ്പറും പൗര്‍ണമിയിലെ മിന്നും പ്രകടനം! ഐശ്വര്യ ലക്ഷ്മിക്ക് ഇത്തവണ രണ്ട് പുരസ്‌കാരങ്ങള്‍! കാണൂ

By Midhun Raj

മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തിളങ്ങിനില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച അഞ്ച് സിനിമകളില്‍ നാലും ഹിറ്റാക്കി കൊണ്ടാണ് നടി എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നത്. ഈ വര്‍ഷം വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി തുടങ്ങിയത്. സിനിമയുടെ വിജയത്തോടെ മലയാളത്തിലെ ഭാഗ്യ നായികയായും നടി മാറിയിരുന്നു.

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇത്തവണ രണ്ട് പുരസ്‌കാരങ്ങള്‍ ഐശ്വര്യയെ തേടിയെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്‌സിലാണ് നടി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തവണ മികച്ച നടിയായും മികച്ച താരജോഡികള്‍ക്കുളള അവാര്‍ഡുമാണ് ഐശ്വര്യയ്ക്ക് ലഭിച്ചത്.

aishwarya lekshmi

ആസിഫ് അലിയും ഐശ്വര്യയുമാണ് ബെസ്റ്റ് സ്റ്റാര്‍ പെയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. തനിക്ക് ലഭിച്ച അവാര്‍ഡുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഐശ്വര്യ ലക്ഷ്മി എത്തിയിരുന്നത്.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവായിരുന്നു ഐശ്വര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇനി കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X