twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷൂട്ടിംഗിന് ഉണ്ടായത് 46 ദിവസം! 12 മണിക്കൂര്‍കൊണ്ട് ഡബ്ബിംഗ് കഴിഞ്ഞു! രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ

    By Midhun Raj
    |

    മലയാളത്തില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മുന്‍നിര നായികയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ സിനിമകളിലൊന്നാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയായിരുന്നത്. അതേസമയം സിനിമയെക്കുറിച്ച് ഐശ്വര്യ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു. ബ്രദേഴ്‌സ് ഡേയ്ക്കായി 46 ദിവസം ഷൂട്ടിംഗിനായി ചെലവഴിച്ചുവെന്ന് നടി പറയുന്നു.

    <strong>മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ രാജാവിന്റെ മകന്‍ ഇറങ്ങി 33 വര്‍ഷം! ട്വിറ്ററില്‍ ട്രെന്‍ഡിംഗ് </strong>മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ രാജാവിന്റെ മകന്‍ ഇറങ്ങി 33 വര്‍ഷം! ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

    ഷൂട്ടിംഗിനായി കുറെ ദിവസങ്ങള്‍ എടുത്തെങ്കിലും 12 മണിക്കൂര്‍കൊണ്ടാണ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മാരത്തോണ്‍ ഡബ്ബിംഗ് എങ്ങനെയാണ് സാധിച്ചതെന്നതിന്റെ രഹസ്യവും നടി വെളിപ്പെടുത്തിയിരുന്നു. നേരം ഇരുട്ടിയിട്ടും ഉറക്കം പിടിച്ചുനിര്‍ത്തിയാണ് ഐശ്വര്യ ലക്ഷ്മി സമയത്തെ വരിധിയിലാക്കിയത്. ഈ സമയം അഞ്ച് ക്യാപ്പുചീനോ ,പിന്നെ കുറെ ക്വാഡ്രാട്ടിനി വേഫിളും,ടോബ്ലറോണ്‍ മിഠായികളുമാണ് വേണ്ടി വന്നത്.

    brothers day

    ഡബ്ബിംഗ് സമയത്ത് പലരും ഉറങ്ങിയെങ്കിലും അവര്‍ക്കിടയിലേക്ക്‌ മൊബൈല്‍ ഫോണും കൊണ്ട് വീഡിയോ എടുത്തുനടക്കുന്നതും ഐശ്വര്യ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം ബ്രദേഴ്‌സ് ഡേയില്‍ നാല് നായികമാരില്‍ ഒരാളായിട്ടാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മിയ ജോര്‍ജ്ജ്, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്.

    <strong>കണ്ണിറുക്കല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങും: പ്രിയ പ്രകാശ് വാര്യര്‍</strong>കണ്ണിറുക്കല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങും: പ്രിയ പ്രകാശ് വാര്യര്‍

    English summary
    aiswarya lakshmi posted about brothers day movie dubbing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X