twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്നെ ഒഴിവാക്കിയെന്നാണ് കരുതിയത്', ഓഡീഷനിലൂടെ ലഭിച്ച അവസരത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

    By Midhun Raj
    |

    മായാനദി എന്ന ആഷിക്ക് അബു ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ടൊവിനോ തോമസ് നായകനായ ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. മായാനദിക്ക് ശേഷം മോളിവുഡിലെ മുന്‍നിര നായികയായി ഐശ്വര്യ തിളങ്ങി. മലയാളത്തില്‍ സജീവമായ ശേഷമാണ് നടി തമിഴിലും എത്തുന്നത്. വിശാല്‍ നായകനായ ആക്ഷന്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മിയുടെ കോളിവുഡ് അരങ്ങേറ്റം.

    ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

    ആക്ഷന് പിന്നാലെ ധനുഷ് ചിത്രം ജഗമേ തന്ദിരത്തിലൂടെ തമിഴില്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് താരം. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയിലെ അറ്റില എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. അതേസമയം ജഗമേ തന്ദിരത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് പറയുകയാണ് ഐശ്വര്യ. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

    2018ലാണ് സിനിമയെ കുറിച്ച് തന്നോട്

    2018ലാണ് സിനിമയെ കുറിച്ച് തന്നോട് പറയുന്നതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. 'കാര്‍ത്തിക്ക് സുബ്ബരാജിന്‌റെ സിനിമയായതിനാല്‍ അതില്‍ അഭിനയിക്കുക എന്നത് എന്റെ ആവശ്യമാണ്. കൂടാതെ അവര്‍ വിചാരിക്കുന്ന കഥാപാത്രത്തിന് ചേരുന്ന ആളാണോ എന്നുറപ്പാക്കേണ്ടത് എന്റെയും അവരുടെയും ആവശ്യമാണ്. അതുകൊണ്ടാണ് ഓഡീഷന് പോയത്. ഏത് സിനിമയായാലും ഓഡീഷന് പോകാന്‍ തനിക്ക് മടിയില്ലെന്നും' നടി പറഞ്ഞു.

    രജനി സാറിന്‌റെ പേട്ട ചെയ്യുന്നതിനാല്‍

    'രജനി സാറിന്‌റെ പേട്ട ചെയ്യുന്നതിനാല്‍ ഈ ചിത്രം കാര്‍ത്തിക്ക് മാറ്റിവെച്ചിരുന്നു. ഓഡീഷന്‍ കഴിഞ്ഞ് ഒരുവര്‍ഷത്തിന് ശേഷമാണ് തുടങ്ങിയത്. വിളിക്കാം എന്ന് പറഞ്ഞ് അവര്‍ വിട്ടപ്പോള്‍ ഞാന്‍ കരുതിയത് എന്നെ സ്‌നേഹപൂര്‍വ്വം ഒഴിവാക്കി എന്നാണ്. ഇതിനിടെ എന്റെ പഴയ ഫോണ്‍ നമ്പര്‍ മാറി. തുടര്‍ച്ചയായി പരിചയമില്ലാത്ത ആരോ എന്റെ എന്നെ പഴയ നമ്പറില്‍ വിളിച്ചുകൊണ്ടിരുന്നു. അവസാനം ഒരു ദിവസം കോള്‍ എടുത്തപ്പോള്‍ അത് കാര്‍ത്തിക്ക് സുബരാജിന്‌റെ മാനേജറാണ്', ഐശ്വര്യ പറയുന്നു.

    പല തവണ വിളിച്ചിട്ടും

    'പല തവണ വിളിച്ചിട്ടും എന്നെ കിട്ടാത്തതിനാല്‍ പുതിയ ഒരാളെ നോക്കാമെന്നവര്‍ തീരുമാനിച്ച സമയമാണ്. ഒരുതവണ കൂടി വിളിച്ചുനോക്കാമെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ എടുത്തത്. അതൊരു ഭാഗ്യമായി. പിന്നീടാണ് ധനുഷ് ആണ് നായകന്‍ എന്നറിഞ്ഞത്. ശ്രീലങ്കന്‍ തമിഴാണ് സിനിമയില്‍ സംസാരിച്ചത്. അത് പഠിപ്പിക്കാന്‍ കൂടെ ഒരാള്‍ ഉണ്ടായിരുന്നു. അവരില്‍ പലരും പറഞ്ഞ ജീവിതാനുഭവങ്ങള്‍ വേദനിപ്പിക്കുന്നതാണ്'.

    പലരും ലണ്ടനിലും മറ്റുമാണെങ്കിലും

    'പലരും ലണ്ടനിലും മറ്റുമാണെങ്കിലും അവരുടെ മനസിപ്പോഴും ശ്രീലങ്കയിലാണ്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ നിയമപരമായി ഇന്ത്യ അംഗീകരിച്ചില്ലെന്ന് അറിഞ്ഞതുപോലും ഈ സിനിമയ്ക്ക് ഇടയിലാണ്. ഇതു വീടും മണ്ണും നഷ്ടപ്പെട്ടവന്‌റെ വേദന കൂടിയാണ്. ശ്രീലങ്കന്‍ തമിഴ് മലയാളവുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്നും' ഐശ്വര്യ പറഞ്ഞു. 'നമ്മള് മലയാളം സംസാരിക്കുന്നത് പോലെയാണ് അവര്‍ സംസാരിക്കുക. ഒരു സംഗീതമുളള സംസാര രീതിയാണ്. വളരെ പതിഞ്ഞുളള സംസാരവും, നന്നായി ശ്രദ്ധിച്ചാണ് ചെയ്തതെന്നും' നടി പറഞ്ഞു.

    Recommended Video

    Jagame Thandhiram Trailer Reaction | Dhanush, Aishwarya Lekshmi | FilmiBeat Malayalam
    ജഗമേ തന്ദിരം തിയ്യേറ്ററുകളില്‍ റിലീസ്

    'ജഗമേ തന്ദിരം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാത്തതില്‍ സങ്കടമുണ്ടായിരുന്നു' എന്നും ഐശ്വര്യ പറഞ്ഞു. 'വലിയ സ്‌ക്രീനില്‍ എല്ലാവരും സിനിമ കാണണമെന്ന് ഞാന്‍ മോഹിച്ചു. ലണ്ടനിലെയും മറ്റും സീന്‍ അതീവ മനോഹമാരമായാണ് ചിത്രീകരിച്ചത്. ക്യാമറാമാനും ക്രൂവും വളരെ കഷ്ടപ്പെട്ടാണ് അതെല്ലാം എടുത്തത്. അത് ഒരു മൊബൈല്‍ സ്‌ക്രീനില്‍ കാണേണ്ടി വരുമെന്ന് വന്നപ്പോള്‍ സങ്കടം തോന്നി', നടി പറഞ്ഞു.

    English summary
    aiswarya lakshmi reveals how she got the role in Karthik Subbaraj's Jagame Thandhiram movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X