മാത്തന്റെ അപ്പു തലൈവര്‍ക്കൊപ്പം! വൈറലായി ഐശ്വര്യ ലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂ

By Midhun

നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. ഒരു കുടുംബ ചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ ഐശ്വര്യയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷമിറങ്ങിയ മായാനദി എന്ന ചിത്രമായിരുന്നു ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. മായാനദിയിലെ അപ്പു എന്ന കഥാപാത്രം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു.കൈനിറയെ ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. മലയാളത്തിലെ യുവതാരങ്ങളുടെ നായികയായുളള ഐശ്വര്യയുടെ ചിത്രങ്ങളെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനിടെ ഐശ്വര്യ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രേക്ഷകരുടെ ഇഷ്ടതാരം

പ്രേക്ഷകരുടെ ഇഷ്ടതാരം

മായാനദിയില്‍ ടൊവിനോയുടെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു ഐശ്വര്യ നടത്തിയിരുന്നത്. ചിത്രത്തിലെ അപര്‍ണ എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ മായാനദിക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു. മായാനദിയിലൂടെ ടൊവിനോ-ഐശ്വര്യ ജോഡികളെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രത്തിനു ശേഷമാണ് ഐശ്വര്യയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കൂടിയിരുന്നത്. മായാനദിക്ക് ശേഷം മൂന്ന് സിനിമകളാണ് ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം ഐശ്വര്യ പങ്കുവെച്ചിരുന്നത്.

തലൈവര്‍ക്കൊപ്പമുളള ചിത്രം

തലൈവര്‍ക്കൊപ്പമുളള ചിത്രം

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പമുളള ഐശ്വര്യയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇന്ന് വന്നിരുന്നു. ഐശ്വര്യ തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ ചിത്രം പങ്കുവെച്ചിരുന്നത്. ഫ്‌ളൈറ്റില്‍ വെച്ച് രജനിക്കൊപ്പം എടുത്ത ഒരു ചിത്രമായിരുന്നു ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തലൈവര്‍ എന്നാണ് ചിത്രത്തിനു താഴെ ഐശ്വര്യ കുറിച്ചിരിക്കുന്നത്.

വൈറലായി ചിത്രം

വൈറലായി ചിത്രം

ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. നിരവധി പേര്‍ ചിത്രത്തിന് താഴെ കമന്റുകള്‍ കുറിച്ചിട്ടുണ്ട്. ഭാഗ്യവതിയെന്നും, ഇത് എങ്ങനെ സാധിച്ചു എന്നൊക്കെയുളള കമന്റുകളാണ് ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടോയ്ക്ക് താഴെയായി കമന്റുകള്‍ വന്നിരിക്കുന്നത്. എതായാലും തലൈവര്‍ക്കൊപ്പമുളള ഐശ്വര്യയുടെ ചിത്രം എല്ലാവര്‍ക്കും സര്‍പ്രൈസ് ആയിരിക്കുകയാണ്.

ഐശ്വര്യ പങ്കുവെച്ച ചിത്രം

ഐശ്വര്യ പങ്കുവെച്ച ചിത്രം

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

അതേസമയം ഫഹദ് ഫാസിലിനൊപ്പമുളള വരത്തന്‍ എന്ന ചിത്രമാണ് ഐശ്വര്യയുടെതായി റീലിസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തില്‍ പ്രിയ എന്നൊരു കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് അമല്‍ നീരദ് വരത്തന്‍ ഒരുക്കിയിരിക്കുന്നത്. നസ്രിയയും അമലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ഒരുക്കിയ ചിത്രത്തിലെ പാട്ടുകള്‍ക്ക് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. സെപ്റ്റംബര്‍20നാണ് വരത്തന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്

വിജയ് സൂപ്പറും പൗര്‍ണമിയും

വിജയ് സൂപ്പറും പൗര്‍ണമിയും

ആസിഫ് അലിയുടെ നായികയായുളള വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രവും ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ്. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ആസിഫും ജിസ് ജോയിയും വീണ്ടുമൊന്നിച്ച ചിത്രമാണിത്. ചിത്രത്തില്‍ മികച്ചൊരു കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ കാളിദാസ് ജയറാമാണ് ഐശ്വര്യയുടെ നായകനായി എത്തുന്നത്. അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രത്തിലൂടെ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X