ഐശ്വര്യ ലക്ഷ്മിയുടെ കുമാരി മോഷന്‍ പോസ്റ്റര്‍, അവതരിപ്പിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്‌

By Midhun Raj

മായാനദി എന്ന ആഷിക്ക് അബു ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തിയ ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും രണ്ടാമത്തെ ചിത്രത്തിലെ പ്രകടനമാണ് താരത്തിന് വഴിത്തിരിവായത്. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര നായികയായി ഐശ്വര്യ ലക്ഷ്മി തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും നടി അഭിനയിച്ചു. വിശാലിന്റെ ആക്ഷന്‍, ധനുഷിന്റെ ജഗമേ തന്ദിരം, മണിരത്‌നത്തിന്റെ പൊന്നിയന്‍ ശെല്‍വന്‍ തുടങ്ങിയ സിനിമകളിലാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്.

aiswaryalakshmi

അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് നടി. ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന കുമാരി എന്ന സിനിമയുടെ മോഷന്‍ പോസ്റ്ററാണ് നടിയുടെതായി വന്നിരിക്കുന്നത്. രണം എന്ന പൃഥ്വിരാജ് ചിത്രമൊരുക്കിയ നിര്‍മ്മല്‍ സഹദേവാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ നിര്‍മ്മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ജേക്ക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗഹണം ജിഗ്മെ ടെന്‍സിംഗ് ആണ്. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ദുരൂഹതകള്‍ ഉണര്‍ത്തുന്ന ചിത്രമാണ് കുമാരിയെന്നും മോഷന്‍ പോസ്റ്റര്‍ സുചിപ്പിക്കുന്നു.

ജയന്‍ നമ്പ്യാരാണ് കുമാരിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഐശ്വര്യ ലക്ഷ്മിയുടെ കൂട്ടുകാരിയും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നു. ഹാരിസ് ദേശമാണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ടൊവിനോ തോമസിന്റെ കാണെ കാണെ എന്ന ചിത്രത്തിലാണ് നിലവില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉയരെ സംവിധായകന്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മായാനദിക്ക് ശേഷം ടൊവിനോയും ഐശ്വര്യയും ഒന്നിക്കുന്ന സിനിമയാണ് കാണെ കാണെ.

വീഡിയോ

More from Filmibeat

Read more about: aiswarya lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X