നടി ഐശ്വര്യ ലക്ഷ്മിക്ക് അശ്ലീലസന്ദേശം!! ഫ്രൊഫൈൽ ചിത്രം കണ്ട് പ്രേക്ഷകർ ഉൾപ്പെടെ ഞെട്ടി...
ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ സ്ഥാനം ഉറപ്പിക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നു. നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയിൽ എത്തുന്നത്. എന്നാൽ ആഷിഖ് അബു ചിത്രമായ മായനദി എന്ന ചിത്രം താരത്തിന്റെ കരിയർ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. ഇന്നും അപർണ്ണ എന്ന അപ്പു പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഐശ്വര്യ ലക്ഷ്മി. തങ്ങളുടെ ആരാധകരുമായി സംവദിക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ തനിയ്ക്ക് ലഭിക്കുന്ന കമന്റുകൾക്ക് താരം ഉരളയ്ക്ക് ഉപ്പേരി എന്ന നിലയിൽ മറുപടി നൽകാറുമുണ്ട്. ഇപ്പോഴിത താരത്തിന് നേരെ അശ്ലീല സന്ദേശമയച്ചവർക്ക് ഉചിതമായ മറുപടി നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയെ കണ്ട് താരം പ്രേക്ഷകർ ഉൾപ്പെടെ ഞെട്ടി നിൽക്കുകയാണ്.

അശ്ലീല സംഭാഷണം
ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയ്ക്ക് മോശമായ സന്ദേശം അയച്ചത്. സന്ദേശം അയച്ച ആളുടെ പ്രൊഫൈൽ ചിത്രമുൾപ്പെടെ നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചേർത്തിട്ടുമുണ്ട്. എന്നാൽ അക്കൗണ്ട് ഉമസ്ഥയുടെ പ്രൊഫൈൽ ചിത്രം കണ്ട് താരവും പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്. നാല് സ്കൂൾ വിദ്യാർഥികളുടെ ചിത്രമായിരുന്നു ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്ചർ.

പ്രൊഫൈൽ പിക്ചറിലെ ആൺകുട്ടികൾ
ലൈംഗികച്ചുവയുളള സ്വകാര്യ സംഭാഷണങ്ങൾ അയച്ച് തന്നെ ശല്യം ചെയ്യുന്നു എന്നു കാണിച്ച് നടി പോസ്റ്റിട്ടിരുന്നു. മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ വഴിമാറി നടക്കാനുളള പക്വത എനിയ്ക്കുണ്ട്. എന്നാൽ ഈ പ്രൊഫൈലിൽ കാണുന്ന ആൺകുട്ടികളുടെ ചിത്രം നോക്കൂ. എന്നെ അത്ഭുതപ്പെടുത്തിയെന്നുള്ളതായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്.

ദ ഡാഡ് ഓഫ് ഡെവിൾ
ദ ഡാഡ് ഓഫ് ഡെവിൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് തരത്തിന് സന്ദേശം എത്തിയിരിക്കുന്നത്. എന്നാൽ ഇത് യഥാർഥ ഐഡിയാണോ എന്നുളള സംശയവും സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്ന് കേൾക്കുന്നുണ്ട്. നടിമാർക്ക് നേരെ ലൈംഗിക ചുവയുളള ഇത്തരത്തിലുളള ഒരുപാട് സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

ഐ ലവ് യൂ ചേച്ചി
പ്രായഭേദമന്യേ മുതിർന്നവരും കുട്ടികളും ഐശ്വര്യയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഐലവ് യു ചേച്ചി. എന്നെ കെട്ടാമോ എന്ന ചോദിച്ച് ഒരു വിരുദൻ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചിരുന്നു. വീട്ടിലെ അഡ്രസ് ഇങ്ങ് തന്നേ എന്ന് നർമ്മത്തിൽ കലർത്തി താരം മറുപടി നൽകുകയും ചെയ്തിരുന്നു. ഈ ചോദ്യത്തിന്റേയും ഉത്തരത്തിന്റേയും സ്ക്രീൻ ഷോർട്ടുകളും താരം സ്റ്റോറിയിൽ ചേർത്തിരുന്നു.


Click it and Unblock the Notifications











