»   » പുതിയ ഫോട്ടോ ഷൂട്ടില്‍ തിളങ്ങി ഐശ്വര്യ റായ്; ചിത്രങ്ങള്‍ വൈറല്‍! കാണാം

പുതിയ ഫോട്ടോ ഷൂട്ടില്‍ തിളങ്ങി ഐശ്വര്യ റായ്; ചിത്രങ്ങള്‍ വൈറല്‍! കാണാം

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ സൂപ്പര്‍നായികമാരിലൊരാളാണ് ഐശ്വര്യ റായ് ബച്ചന്‍. ലോകസുന്ദരി നേട്ടത്തിനുശേഷമാണ് ഐശ്വര്യ സിനിമാ രംഗത്തെത്തിയിരുന്നത്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി പേരെ തന്റെ ആരാധകരാക്കി മാറ്റാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. 1997ല്‍ ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ് ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. മോഹന്‍ലാലും പ്രകാശ് രാജും ശ്രദ്ധേയ വേഷങ്ങളിലെത്തിയ ചിത്രത്തില്‍ നായികയായിരുന്നത് ഐശ്വര്യയായിരുന്നു. ആദ്യ ചിത്രത്തില്‍ മികച്ച പ്രകടനം നടത്താന്‍ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു.

സിനിമയില്‍ ഇനി താരപുത്രന്മാരുടെ കാലം: ഈ നടിയുടെ മകനും സിനിമയിലേക്ക്

ഓര്‍ പ്യാര്‍ ഹോ ഗയാ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിരുന്നത്. രാഹുല്‍ റാവെല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ബോബി ഡിയോളായിരുന്നു ഐശ്വര്യയുടെ നായകനായി അഭിനയിച്ചിരുന്നത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച ഐശ്വര്യ ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയിരുന്നു. ഐശ്വര്യയുടെതായി ഈയടുത്ത് നടന്ന ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

ബോളിവുഡിലെ സൂപ്പര്‍ നായിക

ബോളിവുഡിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയാണ് ഐശ്വര്യ റായ്. ആദ്യ ചിത്രത്തില്‍ ബോബി ഡിയോളിന്റെ നായികയായി തുടങ്ങിയ ഐശ്വര്യ പിന്നീട് ഷാരൂഖ്, ആമിര്‍, സല്‍മാന്‍,ഹൃത്വിക്ക് റോഷന്‍ തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിച്ചിരുന്നു. പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ഹം ദില്‍ ദേ ചുക്കേ സനം എന്ന ചിത്രം ഐശ്വര്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. സല്‍മാന്‍ ഖാന്‍ ആയിരുന്നു ചിത്രത്തില്‍ ഐശ്വര്യയുടെ നായികയായി എത്തിയിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച് നടിക്കുളള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഈ ചിത്രത്തെ കൂടാതെ ആദിത്യ ചോപ്രയുടെ മൊഹബത്തേന്‍, ദേവദാസ്, ജോധാ അക്ബര്‍ തുടങ്ങിയ ചിത്രങ്ങളും ഐശ്വര്യയുടെതായി ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

സിനിമയില്‍ ഇപ്പോഴും സജീവം

അനില്‍ കപൂര്‍ നായകനാവുന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തിടെ അഭിനയിച്ചിരുന്നത്. അതുല്‍ മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ഥ ലുക്കിലാണ് ഐശ്വര്യ എത്തുന്നത്. മൂസിക്കല്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. ഐശ്വര്യയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത എ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രമാണ്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരായിരുന്നു ഐശ്വര്യയ്‌ക്കൊപ്പം അഭിനയിച്ചിരുന്നത്. ഒംഗ് കുമാര്‍ സംവിധാനം ചെയ്ത സരബ്ജിത്ത് സിങ്ങ് എന്ന ചിത്രം ഐശ്വര്യയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായിട്ടായിരുന്നു ഐശ്വര്യ എത്തിയിരുന്നത്. ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.വിവാഹത്തിന് ശേഷവും സിനിമകളില്‍ സജീവമായ ഐശ്വര്യ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

പുതിയ ഫോട്ടോ ഷൂട്ട് വൈറല്‍

ഐശ്വര്യ ഈയിടെ ഒരു മാഗസിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാ്ണ്. ഇന്ത്യയിലെ പ്രശസ്തമായ മാഗസിനുകളിലൊന്നായ വോഗ് ഇന്ത്യക്ക് വേണ്ടിയാണ് ഐശ്വര്യ ഫോട്ടോ ഷൂട്ട് നടത്തിയത്. പോപ് ഗായകന്‍ ഫാരല്‍ വില്യംസണാണ് ഫോട്ടോഷൂട്ടില്‍ ഐശ്വര്യയ്‌ക്കൊപ്പം പോസ് ചെയ്തിരിക്കുന്നത്. ഐശ്വര്യയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തുവന്നത്. വോഗ് മാഗസിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ഐശ്വര്യയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വന്നത്.

പുതിയ ഫോട്ടാ ഷൂട്ടില്‍ തിളങ്ങി ഐശ്വര്യ

ഐശ്വര്യ സ്‌റ്റെലിഷ് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ എത്തിയിരിക്കുന്നത്. സ്റ്റെെലിഷ് ലുക്ക് തോന്നിപ്പിക്കുന്ന ഫാഷന്‍ കോസ്‌റ്റ്യൂംസ് ആണ് ഇതിനായി ഐശ്വര്യ ധരിച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടില്‍ പോപ് ഗായകന്‍ ഫാരല്‍ വില്യംസണും തിളങ്ങുന്നുണ്ട്,. മുന്‍പും ഇത്തരത്തില്‍ നിരവധി ഫോട്ടോ ഷൂട്ടുകള്‍ ഐശ്വര്യയുടെതായി പുറത്തിറങ്ങിയിരുന്നു.സിനിമയില്‍ ആയാലും മറ്റ് സ്വകാര്യ ചടങ്ങുകളില്‍ ആയാലും വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന നടിയാണ് ഐശ്വര്യ. കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയങ്ങളില്‍ ഐശ്വര്യ വ്യത്യസ്ഥ വേഷങ്ങളിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.

My favorite my queen my beautiful #aishwaryarai #aishwaryaraibachchan #vogue #voguemagazine

A post shared by Bollywood_turkiye_fan (@bollywood_turkiye_fangirl) on Apr 3, 2018 at 1:21am PDT

ഇത് താരറാണിമാര്‍ തമ്മിലുള്ള മത്സരം! അനുഷ്‌കയെ പിന്തള്ളി സാമന്ത തന്നെ ആ റെക്കോര്‍ഡ് സ്വന്തമാക്കി!

sudani: സുഡാനിയിലെ കിനാവു കൊണ്ടൊരു കളിമുറ്റമെത്തി! സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു, പാട്ട് കാണാം


English summary
aiswarya ray bachchan photo shoot goes viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X