'ഞങ്ങൾ‌ ഒന്നിക്കണമെന്ന് ദൈവം ഏറെ ആ​ഗ്രഹിച്ചിരുന്നു'; ധനുഷുമായുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ!

തമിഴ് നടൻ എന്ന രീതിയിൽ മാത്രമല്ല ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും കഴിവുള്ള നടന്മാരിൽ ഒരാളായ ധനുഷ് അറിയപ്പെടുന്നത്. പാൻ ഇന്ത്യൻ നടൻ എന്ന രീതിയിലേക്ക് ധനുഷ് വളർന്ന് കഴിഞ്ഞിരിക്കുന്നു. ഹോളിവുഡ് സിനിമകളിൽ വരെ അഭിനയിച്ച് കഴിഞ്ഞു ധനുഷ് ഇന്ന്. സ്വന്തം കഴിവും പ്രയത്നും ഉപയോ​ഗിച്ചാണ് ധനുഷ് ഇന്ന് കാണുന്ന രീതിയിലേത്ത് സിനിമയിൽ സ്ഥാനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ധനുഷും ‌ഭാര്യ ഐശ്വര്യയും നടത്തിയ പ്രഖ്യാപനം വലിയ ആഘാതമാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.

18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ധനുഷും ഐശ്വര്യ രജനികാന്തും ഇന്നലെ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ആറ് മാസം മാത്രം ആണ് ഇരുവരും പ്രണയിച്ചത്. ഉടൻ തന്നെ ചെറിയ ചടങ്ങിൽ‌ വെച്ച് ഇരുവരും വിവാഹിതരായത്. ഇരുവർക്കും യാത്ര, ലിം​ഗ എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്. 2013ൽ ജെഎഫ്ഡബ്ല്യുവിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ധനുഷുമായുള്ള വിവാഹ​ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. തങ്ങൾ ഒന്നിക്കണമെന്നത് ദൈവത്തിന്റെ ആ​ഗ്രഹമായിരുന്നുവെന്നാണ് ഐശ്വര്യ പറഞ്ഞത്. 'ധനുഷും ഞാനും ഒന്നിക്കണം എന്നത് ദൈവഹിതമാണ്. അത് സംഭവിക്കാൻ വിധിക്കപ്പെട്ടതാണ്' ഐശ്വര്യ പറഞ്ഞു.

ധനുഷിനെ ആദ്യമായി കണ്ടപ്പോൾ

ആൽബർട്ട് തിയേറ്ററിൽ ധനുഷ് അഭിനയിച്ച കാതൽ കൊണ്ടേൻ കാണാൻ പോയ സമയത്താണ് താൻ ധനുഷിനെ കണ്ടുമുട്ടിയതെന്ന് സംവിധായികയും ഗായികയും കൂടിയായ ഐശ്വര്യ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 'കാതൽ കൊണ്ടേൻ എന്ന ധനുഷിന്റെ സിനിമ കാണാൻ പോയിരുന്നു. സിനിമ കണ്ടിറങ്ങിയപ്പോൾ ധനുഷിനെ പരിചയപ്പെട്ടു. ശേഷം അഭിനന്ദനങ്ങൾ അറിയിച്ച് അദ്ദേഹത്തിന് ഞാൻ ഒരു പൂച്ചെണ്ട് അയച്ചു. അതിന് നന്ദി പറയാൻ അദ്ദേഹം എന്നെ വിളിച്ചു. അങ്ങനെയാണ് സംസാരിച്ച് തുടങ്ങിയത്' ഐശ്വര്യ പറയുന്നു. ഐശ്വര്യ അവളുടെ വിവാഹ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്താണെന്നും തുറന്ന് പറഞ്ഞിരുന്നു. ‌

ദൈവത്തിന്റെ തീരുമാനമായിരുന്നു

'ഞാനും ധനുഷും വിവാഹത്തിന് ശേഷം ഞങ്ങളുടെ താൽപ്പര്യങ്ങൾ എവിടെയാണെന്ന് മനസിലാക്കുകയും കുറച്ച് സമയത്തിനുള്ളിൽ പരസ്പരം ഞങ്ങളുടെ സ്വഭാവം കണ്ടെത്തുകയും ചെയ്തു. ഞങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും മികച്ച കാര്യം ഞങ്ങൾ പരസ്പരം ധാരാളം ഇടം നൽകുന്നു എന്നതാണ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നതുകൊണ്ട് സ്വഭാവത്തിലോ ഇഷ്ടങ്ങളിലോ മാറ്റം വരുത്തണമെന്ന് ഞങ്ങൾ ആ​ഗ്രഹിച്ചിരുന്നില്ല അതിൽ ഞങ്ങൾ വിശ്വസിക്കുന്നുമില്ല'ഐശ്വര്യ പറഞ്ഞു. വളർച്ചയുടെയും മനസിലാക്കലിൻറെയും യാത്രയായിരുന്നു തങ്ങളുടേതെന്നും ഇപ്പോൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നുമാണ് വിവാഹമോചനം പ്രഖ്യാപിച്ച് ധനുഷും ഐശ്വര്യയും സോഷ്യൽമീഡിയയിൽ കുറിച്ചത്.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
അച്ഛന്റെ പെൺകുട്ടികൾ

വിവാഹമോചന വാർത്തയ്‍ക്ക് ശേഷം ഐശ്വര്യയുടെ സഹോദരി സൗന്ദര്യ ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോ മാറ്റിയതും വൈറലായിരുന്നു. അച്ഛൻ രജനികാന്ത് കുട്ടികളായ സൗന്ദര്യയേയും ഐശ്വര്യയേയും എടുത്തുനിൽക്കുന്നതിന്റെ ഫോട്ടോയാണ് സൗന്ദര്യ ട്വിറ്ററിൽ പ്രൊഫൈൽ പിക്ചർ ആക്കിയിരിക്കുന്നത്. നിരവധി പേരാണ് സൗന്ദര്യയുടെ ഫോട്ടോയ്‍ക്ക് കമന്റുകളിൽ പിന്തുണ അറിയിച്ചിരിക്കുന്നത്. അച്ഛന്റെ പെൺമക്കൾ എന്നാണ് ഫോട്ടോയ്‍ക്ക് മിക്ക കമന്റുകളും. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ 3 എന്ന ചിത്രത്തിലൂടെയാണ് സംവിധായികയായി ഐശ്വര്യ അരങ്ങേറിയത്. ധനുഷിന്റെ ഏറ്റവും പുതിയ റിലീസ് ബോളിവുഡ് സിനിമ അത്രം​ഗി രേ ആയിരുന്നു. മ്യൂസിക്കൽ റൊമാൻറിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സാറാ അലി ഖാനാണ് നായിക ആയത്. ധനുഷ് നായകനാകുന്ന ഹിന്ദി ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതലേ ചർച്ചകളിൽ നിറഞ്ഞിരുന്നു സിനിമ. ആനന്ദ് എൽ റായ്‍യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിമാൻഷു ശർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

More from Filmibeat

Read more about: dhanush aiswarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X