ഷൈലോക്കിനെ പറ്റി പ്രചരിച്ചത് വ്യാജ വാര്‍ത്തയാണ്! സത്യാവസ്ഥ പറഞ്ഞ് സംവിധായകന്‍ അജയ് വാസുദേവ്

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഷൈലോക്ക്. ജനുവരി 23 നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ഷൈലോക്ക് റിലീസിനെത്തിയ ആദ്യ ദിവസം മുതല്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്.

ഇതിനിടെ ഷൈലോക്ക് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവമില്ലെന്ന് പറയുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഷൈലോക്കിനെ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകളെ കുറിച്ച് സംവിധായകന്‍ വ്യക്താക്കിയിരിക്കുന്നത്.

shylock

അജയ് വാസുദേവിന്റെ പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ, ഷൈലോക്ക് സിനിമ നിങ്ങളുടെ ഏവരുടേയും നല്ല അഭിപ്രായങ്ങളോടെ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. അതിന് ആദ്യമേ തന്നെ ഓരോ പ്രേക്ഷകനോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

അതോടൊപ്പം തന്നെ ഒരു പ്രധാന കാര്യം അറിയിക്കാനുള്ളത് സിനിമ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ റിലീസ് ആവുന്നു എന്ന തരത്തിലുള്ള ഒരു വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെടുകയുണ്ടായി അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രം ആണ് അങ്ങനെ ഉള്ള തെറ്റായ വാര്‍ത്തകളിലും മറ്റും ശ്രദ്ധിക്കാതെ തീയേറ്ററുകളില്‍ തന്നെ കണ്ട് സിനിമയെ ആസ്വദിക്കാന്‍ എല്ലാ പ്രേക്ഷകരും ശ്രമിക്കും എന്ന് തന്നെ വിശ്വസിക്കുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X