ഹിന്ദി ദൃശ്യത്തില്‍ അജയ് ദേവ്ഗണ്‍?

By Lakshmi

മലാളത്തില്‍ വിജയചരിത്രം കുറിച്ച ദൃശ്യമെന്ന ചിത്രത്തിന്റെ റീമേക്ക് വാര്‍ത്തകളാണ് ഇപ്പോള്‍ ചലച്ചിത്രലോകത്താകെ പരക്കുന്നത്. തമിഴ് റീമേക്കില്‍ കമല്‍ ഹസ്സന്‍ അഭിനയിക്കുന്നുവെന്നും അദ്ദേഹത്തിന് 20കോടി രൂപയാണ് ഈ ചിത്രത്തിന് പ്രതിഫലം ലഭിയ്ക്കുന്നതെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും മുന്നില്‍. ഇപ്പോഴിതാ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള വാര്‍ത്തകളും വരുകയാണ്.

അജയ് ദേവ്ഗണ്‍ ആയിരിക്കും ഹിന്ദി ദൃശ്യത്തില്‍ നായകനാവുകയെന്നാണ് സൂചന. ചിത്രത്തിന്റെ അണിയറക്കാര്‍ അജയ് ദേവ്ഗണുമാണ് ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്. ജീത്തു ജോസഫ് തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും മറ്റ് വിശദാംശങ്ങളുമെല്ലാം കേട്ടെങ്കിലും അജയ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും അണിയറക്കാര്‍ മുന്‍ഗണന നല്‍കുന്നത് അജയ് ദേവ്ഗണ് തന്നെയാണെന്നാണ് സൂചന.

ajay-devgan-drishyam

അജയ് പിന്‍മാറിയാല്‍ അനില്‍ കപൂര്‍, അമീര്‍ ഖാന്‍ എന്നിവരെ സമീപിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കില്‍ വെങ്കിടേഷായിരിക്കും നായകനാവുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓരോ ഭാഷയിലും അവിടുത്തെ സംസ്‌കാരത്തിനനുസരിച്ച മാറ്റങ്ങള്‍ കഥയില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X