twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുത്താണ് അനിലേട്ടാ നിങ്ങള്‍; ബിനീഷ് ബാസ്റ്റിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയുമെന്ന് നടന്‍

    By Midhun Raj
    |

    നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും തമ്മിലുളള പ്രശ്‌നം കഴിഞ്ഞ ദിവസമായിരുന്നു പരിഹരിക്കപ്പെട്ടത്. ഫെഫ്ക നടത്തിയ സമവായ ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പായിരുന്നത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയ്ക്കിടെ ബിനീഷിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നത്.

    തുടര്‍ന്ന് താന്‍ ആദ്യമായി ഒരു ചടങ്ങില്‍ അധിക്ഷേപിക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടുളള ബിനീഷ് ബാസ്റ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയായിരുന്നു. തുടര്‍ന്ന് അനില്‍ രാധാകൃഷ്ണ മേനോനെതിരെ വലിയ രീതിയിലുളള പൊങ്കാലയാണ് നടന്നത്. സംവിധായകന്റെ വീട്ടുകാരെ പോലും വെറുതെ വിടാതെയാണ് പൊങ്കാല ഉണ്ടായത്. അനില്‍ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ അസഭ്യ വര്‍ഷവുമായി ആളുകള്‍ എത്തുകയായിരുന്നു.

    തുടര്‍ന്ന് ബിനീഷ് ബാസ്റ്റിനോട്

    തുടര്‍ന്ന് ബിനീഷ് ബാസ്റ്റിനോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ എത്തിയെങ്കിലും പൊങ്കാല തുടരുകയായിരുന്നു. അനില്‍ രാധാകൃഷ്ണന്‍-ബിനീഷ് ബാസ്റ്റിന്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്‍ അജയ് നട്രാജിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ചെയ്യാത്ത തെറ്റിനാണ് അനില്‍ രാധാകൃഷ്ണ മേനോനെ പൊതു സമൂഹം ക്രൂശിച്ചതെന്നും അദ്ദേഹം അത് കൈകാര്യം ചെയ്ത രീതി സ്തുത്യര്‍ഹമാണെന്നും അജയ് നടരാജ് കുറിച്ചു.

    അജയ് നടരാജിന്റെ

    അജയ് നടരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തില്‍ മനസ്സിലായൊരു കാര്യം. യാതൊരു തെറ്റും ചെയ്യാതെ ഒരു പൊതു സമൂഹം ഒറ്റക്കെട്ടായി അമ്മയ്ക്ക് വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെ നിങ്ങള്‍ അത് ഫെയ്‌സ് ചെയ്ത രീതിയുണ്ടല്ലോ. മുത്താണ് അനിലേട്ടാ നിങ്ങള്‍. എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍ കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിന് വേണ്ടി നിങ്ങളുടെ കാല് പിടിച്ചു ഞാന്‍ മാപ്പ് പറയും. അജയ് നടരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

    അതേസമയം

    അതേസമയം അനില്‍ രാധാകൃഷ്ണന്‍- ബിനീഷ് ബാസ്റ്റിന്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി കഴിഞ്ഞ ദിവസമാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചത്. ഇരുവരും തമ്മിലുളള വിഷയത്തില്‍ ജാതീയത ഇല്ലെന്നും സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു. ജാതീയത പരാമര്‍ശം ദൗര്‍ഭാഗ്യകരം, ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ല. അനിലിന്റെ പരാമര്‍ശത്തില്‍ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊളളുന്നത്.

    ജാതീയ പ്രശ്‌നമല്ല,ജാഗ്രതകുറവെന്ന് ഫെഫ്ക! അനില്‍ രാധാകൃഷ്ണന്‍ ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം പരിഹരിച്ചുജാതീയ പ്രശ്‌നമല്ല,ജാഗ്രതകുറവെന്ന് ഫെഫ്ക! അനില്‍ രാധാകൃഷ്ണന്‍ ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം പരിഹരിച്ചു

    ഇതില്‍ ജാതീയത ഇല്ലെന്ന്

    ഇതില്‍ ജാതീയത ഇല്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും ബോധ്യപ്പെട്ടു. വര്‍ഗപരമായ പരാമര്‍ശം ഉണ്ടായി എന്നത് സംശയപരമായി നിലകൊളളുന്നു, ഇരുവരും തമ്മില്‍ നേരത്തെ ഉണ്ടായ സൗഹൃദം നിലനില്‍ക്കും ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോടായി പറഞ്ഞു. അതേസമയം പ്രശ്നം പരിഹരിച്ചെങ്കിലും അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിനും വ്യക്തമാക്കിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമാണ് ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണനും പിരിഞ്ഞത്.

    സുഹൃത്തുക്കള്‍ക്ക് അശ്ലീല വീഡിയോ കോള്‍,വാട്‌സ് അപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടിസുഹൃത്തുക്കള്‍ക്ക് അശ്ലീല വീഡിയോ കോള്‍,വാട്‌സ് അപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടി

    English summary
    Ajay Natraj's Post About Anil Radhakrishnan Menon Bineesh Bastin Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X