വയസ് ഒരു നമ്പർ മാത്രം! പിറന്നാൾ ദിനത്തിൽ മരണമാസ് ലുക്കിൽ മമ്മൂട്ടി, ആഘോഷമാക്കി ആരാധകർ

മമ്മൂട്ടി ചിത്രങ്ങൾ എപ്പോഴും അത്ഭുതമാണ്. ഒരേ സിനിമയിലും വ്യത്യസ്ത ലുക്കിലും ഭാവത്തിലുമാണ് താരം പ്രത്യക്ഷപ്പെടുന്നത്. മമ്മൂക്കയുടെ ഈ രൂപമാറ്റം അത്ഭുതപ്പെടുത്താറുണ്ട്. ഓരേ സമയം വയസ്സനായും ചുള്ളൻ ലുക്കിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂക്കയുടെ സൗന്ദര്യവും ആരോഗ്യ രഹസ്യവും പലപ്പോഴും ഇന്ത്യൻ സിനിമയിൽ ചർച്ചയാകാറുമുണ്ട്.

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂക്കയ്ക്ക് 68 വയസ്സ് തികയുകയാണ്. താരത്തിന് ആശംസ നേർന്ന് സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ ആരാധകർക്ക് കിടിലൻ സർപ്രൈസ് ഒരുക്കി ഷൈലോക്ക് ടീം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മ്മൂക്കയുടെ ലുക്ക് പുറത്ത്. പിറന്നാൾ ദിന സ്പ്രെഷ്യലായിട്ടാണ് താരത്തിന്റെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.

 മുടി നീട്ടി വളർത്തി കൂൾ ലുക്കിൽ താരം

ഹോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന താരത്തിലുള്ള മാസ് ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. കറുപ്പ് വസ്ത്രം ധരിച്ച് നിർത്തിയിട്ടിരിക്കുന്ന റോൾസ് റോയിസിന് മന്നിൽ കൂളിങ് ഗ്ലാസ് ധരിച്ച് ചില്ല് ലുക്കിൽ നടന്നു വരുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കട്ടി മീശയും നീട്ടി വളർത്തിയ തലമുടിയും താരത്തിന്റെ പുതിയ ലുക്കിലെ പ്രധാന ഹൈലൈറ്റ്. മമ്മൂക്കയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

കൂൾ ലുക്ക്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ അടുത്ത കാലത്ത് പുറത്തു വന്ന മമ്മൂട്ടി ചിത്രങ്ങള ഏറ്റവും ഗംഭീര ലിക്കാണിതെന്നാണ് ആരാധകർ പറയുന്നത്. ഇതിനു മുൻപ് പുറത്തു വന്ന ചിത്രമായ പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫസ്റ്റ്ലുക്ക് പുറത്തു വന്നതോടെ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ കൂടിയിട്ടുണ്ട്.

വരിക്കാശ്ശേരി മനയിൽ നിന്നുള്ള  ചിത്രം


ഇതിനും മുൻപ് ചിത്രത്തിന്റെ ലൊക്കേഷനായ വരിക്കാശ്ശേരി മനയിൽ നിന്നുള്ള മമ്മൂക്കയുടെ ചിത്രം പുറത്തു വരുന്നു. കറുപ്പ് വസ്ത്രത്തിലുളള താരത്തിന്റെ ചിത്രം തന്നെയായിരുന്നു അന്നും പുറത്തു വന്നത്. അണിയറ പ്രവർത്തകർ പുറത്തു വിടാത്ത ആ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ ചിത്രം പുറത്തു വന്നപ്പോൾ തന്നെ ചിത്രത്തിൽ ഗംഭീര ലുക്കിലാണ് താരം എത്തുന്നതെന്ന് വ്യക്തമായിരുന്നു.

 പലിശ മമ്മൂക്ക

ഷൈലോക്കിൽ പലിശക്കാരനായിട്ടാണ് മമ്മൂക്ക എത്തുന്നത്. ഒരു മാസ് ആക്ഷൻ ഫാമിലി ചിത്രമാണ് ഷൈലോക്ക് എന്ന് സംവിധായകൻ അജയ് വാസുദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മീനയാണ് മമ്മൂക്കയുടെ നായികയായി എത്തുന്നത്. തമിഴ് നടൻ രാജ് കിരൺ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. . ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റു താരങ്ങൾ.

Recommended Video

പാതിരാത്രിയിലും മമ്മൂക്കക്ക് പിറന്നാള്‍ ആശംസകളുമായി ആയിരങ്ങള്‍
 ഹിറ്റ്  ചിത്രങ്ങൾ


മമ്മൂട്ടിയെ നായകനാക്കി ഗുഡ് വിൽ ബാനർ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇതിനു മുൻപ് നിർമ്മിച്ച അബ്രാഹമിന്റെ സന്തതികൾ, കസബ എന്നീ ചിത്രങ്ങൾക്ക് സൂപ്പർ ഹിറ്റായിരുന്നു. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം. രണദിവ് ആണ് ഛായാഗ്രഹണം നിർവഹികക്കുന്നത്. സംഗീതം ഗോപീ സുന്ദർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X