സിനിമാ നടനാകാന്‍ കൊതിച്ച് ബിസിനസുകാരനായ ബോസ്! മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. പക്ക മാസ് എന്റര്‍ടെയ്‌നറായി ഒരുക്കിയ സിനിമ ജനുവരി 23നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടി പലിശക്കാരനായി എത്തുന്ന ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ അജയ് വാസുദേവും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് ഷൈലോക്ക്.

shylock

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഷൈലോക്കിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ മനസുതുറന്നിരുന്നു. ചെറുപ്പത്തിലെ സിനിമാ നടനാകാന്‍ കൊതിച്ചിറങ്ങി ബിസിനസുകാരനായി മാറിയ ബോസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നതെന്ന് സംവിധായകന്‍ പറയുന്നു. സിനിമ എപ്പോഴും ബോസിന് ഹരമാണ്. അതുകൊണ്ടു തന്നെ അയാളുടെ വാക്കിലും പ്രവ്യത്തിയിലും നില്‍പ്പിലും നടപ്പിലുമെല്ലാം ഒരു സിനിമാസ്റ്റൈല്‍ ഉണ്ട്.

മമ്മൂക്കയെ എറ്റവും സ്റ്റൈലിഷായി അവതരിപ്പിക്കുന്ന ചിത്രമാകും ഷൈലോക്ക്. ആക്ഷനും, മാസ് രംഗങ്ങള്‍ക്കും, ഹ്യൂമറിനും ചിത്രം പ്രാധാന്യം നല്‍കുന്നുണ്ട്. കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും ഇതെന്നും അജയ് വാസുദേവ് പറഞ്ഞു. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴില്‍ കുബേരന്‍ എന്ന പേരിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഗോപി സുന്ദറാണ് ഷൈലോക്കിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഷൈലോക്കിലെ ബാര്‍ സോങ് തരംഗമായി മാറിയിരുന്നു. മീന നായികയാവുന്ന ചിത്രത്തില്‍ തമിഴ് താരം രാജ്കിരണ്‍,ബൈജു, ഹരീഷ് കണാരന്‍ ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Read more about: mammootty shylock
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X