twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയോടാണ് നന്ദി പറയാനുള്ളത്! രാജാധിരാജ അനുഭവം പങ്കുവെച്ച് അജയ് വാസുദേവ്! കുറിപ്പ് വൈറല്‍!

    |

    നവാഗത സംവിധായകരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. പുറമേ കാണുമ്പോള്‍ കര്‍ക്കശക്കാരനാണെന്നൊക്കെ തോന്നുമെങ്കിലും അടുത്തറിയുമ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് കൃത്യമായി വ്യക്തമാവുന്നതെന്ന് പലരും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലരായി നിരവധി പേരാണ് എത്തിയത്. സിനിമയുടെ പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. നിരവധി സിനിമകളുമായാണ് മുന്നേറുകയാണ് ഈ താരം. യുവതലമുറയുടെ മാതൃകാപുരുഷനാണ് അദ്ദേഹം. സിനിമയിലെയും ജീവിതത്തിലേയും അദ്ദേഹത്തിന്റെ നിലപാടുകളാണ് പലരും പിന്തുടരുന്നത്. അദ്ദേഹത്തിനൊപ്പം തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകനായ അജയ് വാസുദേവ്.

    രാജാധിരാജ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. 2014 ജൂണ്‍ 7നായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അദ്ദേഹത്തിനൊപ്പമുള്ള മൂന്നാമത്തെ സിനിമ തുടങ്ങുകയാണെന്ന സന്തോഷം പങ്കുവെച്ച് നേരത്തെ സംവിധായകനെത്തിയിരുന്നു. അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നും ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Mammootty, ajay vasudev

    ഇന്ന് ജൂൺ 7, എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉള്ള ദിവസം. 2014 ജൂൺ 7ന് ആയിരുന്നു എന്റെ ആദ്യ ചിത്രമായ രാജാധിരാജയുടെ പൂജയും, ചിത്രീകരണം തുടങ്ങിയ ദിവസവും.പൊള്ളാച്ചിയിലെ സേത്തുമട വീട്ടിൽ വെച്ചായിരുന്നു ആ ദിവസം. എത്രെയോക്കെ ദിവസങ്ങൾ കടന്ന് പോയാലും ഈയൊരു ദിനം ശരിക്കും ഓർമയിൽ അങ്ങനെതന്നെ നിൽക്കുന്നു. അതിനു ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നതു മമ്മൂക്കയോടും, ഉദയേട്ടനോടും, സിബി ചേട്ടനോടും പിന്നെ രാജാധിരാജയുടെ നിർമ്മാതാക്കളായ എം.കെ നാസർ ഇക്കയോടും, സ്റ്റാൻലി ചേട്ടനോടും അതേപോലെ തന്നെ രാജാധിരാജയിൽ അഭിനയിച്ചവരും, ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരോടുമാണ്.എല്ലാറ്റിനും ഉപരിയായി ദൈവത്തിനോടും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി രേഖപെടുത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്. പോസ്റ്റ് കാണാം.

    English summary
    Ajay Vasudeva talking about his experience with Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X