തലയുടെ വിശ്വാസം എത്താന്‍ ഇനി രണ്ട് നാളുകള്‍!ടിക്കറ്റിനായി ഗേറ്റ് ചാടിക്കടന്ന് ആരാധകര്‍!വീഡിയോ വൈറല്‍

By Midhun Raj

തല അജിത്തിന്റെ വിശ്വാസം റിലീസിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൊങ്കല്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷിക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. മാസ് എന്റര്‍ടെയ്‌നറായി എത്തുന്ന വിശ്വാസം രസിപ്പിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. റിലീസിനോടനുബന്ധിച്ചുളള ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പമാണ് അജിത്തിന്റെ വിശ്വാസവും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പേട്ടയും വിശ്വാസവും ഒരുമിച്ചെത്തുമ്പോള്‍ ഏതായിരിക്കും പൊങ്കല്‍ കൊണ്ടുപോവുകയെന്നും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. ജനുവരി പത്തിനാണ് തല അജിത്തിന്റെ വിശ്വസം വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുളള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

വിശ്വാസത്തിന്റെ വരവ്

വിശ്വാസത്തിന്റെ വരവ്

വിവേകത്തിനു ശേഷം സിരുത്തൈ ശിവ അജിത്തിനെ നായകനാക്കിയൊരുക്കിയ ചിത്രമാണ് വിശ്വാസം. ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സിനിമയക്ക് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. അജിത്തിന്റെ പ്രകടനത്തോടൊപ്പം സിരുത്തെ ശിവയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. സത്യജ്യോതി ഫിലിംസാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

വില്ലനായി ജഗപതി ബാബു

വില്ലനായി ജഗപതി ബാബു

അജിത്തിനൊപ്പം നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിശ്വാസത്തില്‍ അജിത്തിന്റെ മനൈവിയായിട്ടാണ് നയന്‍സ് എത്തുന്നത്. പുലിമുരുകനിലൂടെ മലയാളികള്‍ സുപരിചിതനായ ജഗപതി ബാബു വിശ്വാസത്തില്‍ അജിത്തിന്റെ വില്ലന്‍ വേഷത്തിലെത്തുന്നു. യോഗി ബാബു, തമ്പി രാമയ്യ,റോബോ ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വൈറലാകുന്ന വീഡിയോ

വൈറലാകുന്ന വീഡിയോ

ജനുവരി പത്തിന് റിലീസിനെത്തുന്ന വിശ്വാസത്തിന്റെ റിലീസ് ആഘോഷിക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗും മറ്റുമെല്ലാം നേരത്തെ ആരംഭിച്ചിരുന്നു. വിശ്വാസത്തിന്റെ ആദ്യ ദിന ടിക്കറ്റ് കിട്ടാനായുളള ഓട്ടത്തിലാണ് ആരാധകരുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അജിത്ത്. തമിഴ്‌നാട്ടിലെ ഒരു തിയ്യേറ്ററില്‍ ചിത്രത്തിന്റെ ടിക്കറ്റ് കിട്ടാനായി ആരാധകര് ഗേറ്റ് ചാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

മാസ് എന്റര്‍ടെയ്നര്‍

മാസ് എന്റര്‍ടെയ്നര്‍

കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രമാണ് വിശ്വാസമെന്നു നേരത്തെ റിപോര്‍ട്ടുകള്‍ വന്നിരുന്നു. ആരാധകര്‍ക്കൊപ്പം എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു മാസ് എന്റര്‍ടെയ്നര്‍ തന്നെയാകും ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ചിത്രത്തിന്റെ പുറത്തിറങ്ങിയ പാട്ടുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഡി ഇമാനാണ് ഇത്തവണ അജിത്ത് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X