അജിത്തിന്‍റെ 'തല 55' പൊങ്കല്‍ റിലീസിന് ?
ആരാധകര്‍ തല 55 എന്ന് പേരിട്ട വിജയ്-ഗൗതം മേനോന്‍ ചിത്രത്തിന്‍രെ റിലീസ് വൈകുമെന്ന് സൂചന. നവംബറില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 70 ശതമാനവും പൂര്‍ത്തിയായിരുന്നു. എന്നാാല്‍ ചിത്രം 2015 പൊങ്കലിന് മാത്രമേ റിലീസ് ചെയ്യൂ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടിന് സ്ഥീരീകരണമില്ല.
പൊങ്കല്‍, ദീപാവലി റിലീസുകള്‍ക്ക് താരങ്ങളും സംവിധായകരും ഏറെ പ്രാധാന്യം കൊടുക്കാറുണ്ട്. ഗൗതം മേനോനും ഇത്തരത്തില്‍ തന്റെ ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാണ് പദ്ധതയിട്ടിരിയ്ക്കുന്നത്രേ.

ചെന്നൈയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അജിത്തും തൃഷയും തമ്മിലുള്ള രംഗങ്ങളുടെ ചിത്രീകരണമാണ് ചെന്നൈയില്‍ പുരോഗമിയ്ക്കുന്നത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത് ചിത്രത്തെ അജിത്തിന്റെ 55മത്തെ ചിത്രമായതിനാല്‍ തല55 എന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്.അജിത്ത് നായകനാവുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി, വിവേക്, അരുണ്‍ വിജയ് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയുണ്ട്.


Click it and Unblock the Notifications