സ്വകാര്യ ജീവിതത്തില്‍ കൈയ്യിട്ട് കളിക്കരുത്.. അജിത്ത് കലിപ്പിലാണ്
മറ്റ് സൂപ്പര്‍താരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് അജിത്ത് കുമാര്‍. തന്റെ സിനിമ വിജയിപ്പിക്കാന്‍ ആരാധകരോട് പ്രമോഷന്റെ പേരില്‍ അഭ്യര്‍ത്ഥന നടത്തുകയോ, സ്വയം പൊക്കിപ്പറാന്‍ അഭിമുഖങ്ങളോ അജിത്ത് നല്‍കാറില്ല. എന്തിനേറെ പുരസ്‌കാര നിശകളില്‍ പോലും അജിത്ത് പങ്കെടുക്കാറില്ല.
സ്വകാര്യ ജീവിതത്തിന് അത്രയേറെ പ്രാധാന്യം നല്‍കുന്ന നടനാണ് അജിത്ത്. എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരനാവാന്‍ ശ്രമിയ്ക്കുന്ന അജിത്തിനെ കുറിച്ച് സമീപകാലത്ത് വന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. തമിഴ്‌നാട് ലോക്‌സഭാ ഇലക്ഷന്റെ ദിവസം അജിത്ത് ക്യൂ പാലിച്ചില്ലെന്ന വാര്‍ത്ത. വീഡിയോ സഹിതമാണ് വാര്‍ത്ത പുറത്തുവന്നത്. അജിത്തും ഭാര്യ ശാലിനിയും ക്യൂ നില്‍ക്കാതെ വോട്ട് ചെയ്തതിനെ രണ്ട് സ്ത്രീകള്‍ ചോദ്യം ചെയ്യുകയായിരുന്നു. സെലിബ്രിറ്റികളായാല്‍ ഇങ്ങനെയൊക്കെ ആവാമോ എന്ന് അജിത്ത് വിരോധികളും ചോദിച്ചതോടെ വീഡിയോ വൈറലായി.

എന്നാല്‍ അജിത്തും ശാലിനിയും വന്നിറങ്ങിയതും ജനക്കൂട്ടം ഇരമ്പുകയായിരുന്നു. സുരക്ഷ കണക്കിലെടുത്ത് പൊലീസ് കൈ വച്ച് തടഞ്ഞാണ് അജിത്തിനെയും ശാലിനിയെയും വോട്ടിങ് ബൂത്തിലെത്തിച്ചത്. ക്യൂ നില്‍ക്കാനുള്ള ഒരു സാഹചര്യം അവിടെ ഇല്ലായിരുന്നു എന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്നിരുന്നാലും ഇത്തരത്തിലൊരു വിവാദം അജിത്തിനെ അലോസരപ്പെടുത്തി എന്ന് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. തന്റെ സ്വകാര്യ ജീവിതത്തെ പ്രശ്‌നം വല്ലാതെ ബാധിച്ചതില്‍ അജിത്ത് കലിപ്പിലാണത്രെ.


Click it and Unblock the Notifications











