മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തലയ്ക്ക് മോഹം
ദൃശ്യം, ജില്ല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നിരിക്കുകയാണ്. മലയാളത്തിലെയും തമിഴിലെയും പല താരങ്ങളും ഈ രണ്ട് ചിത്രങ്ങളിലെയും മോഹന്‍ലാലിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ദൃശ്യം ഒരു മികച്ച ഫാമിലി ത്രില്ലറായിരുന്നുവെങ്കില്‍ തമിഴ് താരം വിജയുമായി ലാല്‍ ഒന്നിച്ച ജില്ല ഒരു തട്ടുപൊളിപ്പന്‍ ചിത്രമായിരുന്നു.
പ്രതീക്ഷിച്ചപോലെതന്നെ ജില്ല വന്‍ വിജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ വിജയിയെപ്പോലെ ലാലേട്ടനൊപ്പം അഭിനയിക്കണമെന്ന മോഹമുദിച്ചിരിക്കുകയാണ് തമിഴകത്തിന്റെ തല അജിത്തിന്. മോഹിയ്ക്കുക മാത്രമല്ല തല അക്കാര്യം തുറന്നു പറയുകയും ചെയ്തിരിക്കുകയാണ്. എന്തായാലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അജിത്ത് വെളിപ്പെടുത്തിയതോടെ മോഹന്‍ലാല്‍ ആരാധകരും അജിത്തിന്റെ ആരാധകരും ഒരുപോലെ ആകാംഷയിലായിരിക്കുകയാണ്.
മോഹന്‍ലാലിനെയും അജിത്തിനെയും ഒന്നിപ്പിച്ച് ജില്ല പോലൊരു ചിത്രം ഒരുക്കാന്‍ ആരാകും മുന്നോട്ടുവരുകയെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ജില്ലയ്‌ക്കൊപ്പം റിലീസ് ചെയ്ത അജിത്ത് ചിത്രം വീരവും മികച്ച വിജയം നേടിയ ചിത്രമായിരുന്നു. എന്നാല്‍ വീരത്തിനുള്ള ഒരേയൊരു കുറവ് അതില്‍ മോഹന്‍ലാല്‍ ഇല്ല എന്നതാണെന്ന് ഒരു നിരൂപകന്‍ പറഞ്ഞത് ചലച്ചിത്രലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.


Click it and Unblock the Notifications











