കുഞ്ഞാലി മരക്കാരുടെ ലൊക്കേഷനില്‍ തലയും! മോഹന്‍ലാലിനൊപ്പം അഭിനയിക്കാനോ ആരാധകരും ആവേശത്തിലാണ്!!

Recommended Video

മരക്കാരിൽ തലയും?

മലയാളത്തിലെ ഏറ്റവും ചെലവേറിയെ ചിത്രവും മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ ഒന്നിന് ഹൈദരബാഗിലെ റാമോജി ഫിലിം സിറ്റിയില്‍ നിന്നുമായിരുന്നു ചിത്രീകരണം ആരംഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും വിദേശത്ത് നിന്നുമടക്കം വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഇപ്പോഴിതാ മരക്കാരുടെ ലൊക്കേഷനില്‍ നിന്നും തമിഴ് നടന്‍ തല അജിത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അജിത്തും പ്രിയദര്‍ശനും ഒന്നിച്ച് സംസാരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. ഇതോടെ മരക്കാരില്‍ അഭിനയിക്കാന്‍ അജിത്തുമുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അതേ സമയം അജിത്ത് ലൊക്കേഷനില്‍ വെറുതേ വന്നതാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ അല്ലെന്നും സൂചനയുണ്ട്.

arakkar-arabikadalinte-simham

സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി എത്തുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുമ്പോള്‍ മഞ്ജു വാര്യരാണ് നായിക. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കുമാര്‍, എന്നിവരും ബോളിവുഡ്, ചൈന, ബ്രിട്ടീഷ് തുടങ്ങിയ ഭാഷകളിലെ നടീനടന്മാരും ചിത്രത്തിലുണ്ടാവും.

മലയാളത്തില്‍ ഏറ്റവും ചെലവേറിയ സിനിമയ്ക്ക് നൂറ് മുതല്‍ നൂറ്റമ്പത് കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വരുമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X